കഥയുടെ മായാ ലോകം ; മായ നരേറ്റീവ് യൂണിവേഴ്‌സിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു

The magical world of maya ; The trailer for Maya Narrative Universe released
1, August, 2025
Updated on 1, August, 2025 2

The magical world of maya ; The trailer for Maya Narrative Universe released

തുമ്പാഡ് എന്ന ജനപ്രീതി നേടിയ ഹൊറർ ക്ലാസിക്ക് ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് ഗാന്ധിയും, സൈൻ മെമോനും ചേർന്ന് സൃഷ്ട്ടിക്കുന്ന മായ നരേറ്റീവ് യൂണിവേഴ്‌സിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. മാട്രിക്സ് അടക്കം നിരവധി ഹോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ ഹ്യൂഗോ വീവിങ് ശബ്ദം നൽകിയിരിക്കുന്ന ട്രെയ്‌ലറിൽ ആനിമേറ്റഡ് രംഗങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്

ഹിന്ദു പുരാണവും, സയൻസ് ഫിക്ഷനും, തത്വ ചിന്തയുമെല്ലാം സമാഗമിക്കുന്ന കഥകളും ദൃശ്യാവിഷ്ക്കാരങ്ങളുമാണ് മായ നരേറ്റീവ് യൂണിവേഴ്‌സിന്റെ പ്രതിപാദ്യമാകുന്നത്. വിവിധ കാലഘട്ടത്തിൽ നടക്കുന്നതും പല അടരുകളുള്ളതുമായ ഫാന്റസി കഥാവൃത്തങ്ങളാവും അവ. ഇതിൽ സിനിമകളും, ഗെയിമുകളും, പുസ്തകങ്ങളുമെല്ലാം ഉൾപ്പെടുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

മാത്രമല്ല ആനിമേഷൻ കൂടാതെ ലൈവ് ആക്ഷൻ ചിത്രങ്ങളും യൂണിവേഴ്‌സിൽ ഉൾപ്പെടുമെന്ന്നാണ് റിപ്പോർട്ടുകൾ. ഹോളിവുഡ് അപ്പ്‌ഡേറ്റുകൾ നൽകുന്ന ഐ.ജി.എൻ യൂട്യൂബ് ചാനലിലൂടെയാണ് മായ നരേറ്റീവ് യൂണിവേഴ്‌സിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തത്. വർഷങ്ങളായുള്ള പരിശ്രമത്തിന്റെയും ഗവേഷണത്തിന്റെയും ഫലമാണ് ഈ പുതിയ ആവിഷ്ക്കരമെന്നാണ് ആനന്ദ് ഗാന്ധിയും, സൈൻ മെമോനും പറയുന്നത്.

അന്താരാഷ്ട്ര നിലവാരത്തിൽ ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങളും ആനിമേഷനുകളും നിറഞ്ഞ ട്രെയ്‌ലർ യൂണിവേഴ്‌സിന്റെ വളരെ ചെറിയൊരു ഭാഗം ലോകതെയെ കാണിച്ചിട്ടുള്ളു എന്നാണ് സൃഷ്ട്ടാക്കൾ അവകാശപ്പെടുന്നത്. ശബ്ദ സാന്നിധ്യമായ ഹ്യൂഗോ വീവിങ് ലൈവ് ആക്ഷൻ സിനിമകളിൽ പ്രത്യക്ഷപ്പെടുമോ എന്നോ, മായ നരേറ്റീവ് യൂണിവേഴ്‌സ് എപ്പോൾ പ്രേക്ഷകരിലേക്കെത്തുമെന്ന വിവരമോ ഇതുവരെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.


Feedback and suggestions

Related news