stray dog attack in erumeli
31, July, 2025
Updated on 31, July, 2025 78
എരുമേലി വെച്ചുച്ചിറയിൽ സ്കൂൾ വിദ്യാർത്ഥിനിയെയടക്കം അഞ്ച് പേരെ തെരുവുനായ അക്രമിച്ചു. വെച്ചൂച്ചിറ സി.എം.എസ് സ്കൂളിന് സമീപമാണ് തെരുവുനായ അക്രമണമുണ്ടായത്. വിദ്യാർത്ഥികൾ ട്യൂഷന് പോകും വഴിയായിരുന്നു അക്രമണം
കുട്ടികളെ അക്രമിച്ച ശേഷമാണ് കടയുടെ പുറത്ത് നിൽക്കുകയായിരുന്ന വ്യാപാരിയെയും നായ അക്രമിച്ചത്. വഴിയേ ബൈക്കിൽ പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ പിന്നീട് കടിച്ചു.
മൊത്തം 5 പേർക്ക് നായയുടെ കടിയേറ്റതായാണ് വിവരം. പരുക്കേറ്റവരിൽ രണ്ടു പേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലേയ്ക്കും മാറ്റി. ബാക്കിയുള്ളവർ വിവിധ സ്വകാര്യ ആശുപത്രികളിലടക്കം ചികിത്സ തേടി.