ചില്ലറ നൽകിയില്ല; സ്കൂൾ വിദ്യാർത്ഥിനികളെ ബസിൽനിന്ന് ഇറക്കിവിട്ടതായി പരാതി

School Students Dropped Off Bus Thrissur
31, July, 2025
Updated on 31, July, 2025 5

School Students Dropped Off Bus Thrissur

സ്കൂൾ വിദ്യാർത്ഥിനികളെ ബസിൽ നിന്നും ഇറക്കിവിട്ടതായി പരാതി. ചില്ലറ പൈസയില്ലാത്ത കാരണം പറഞ്ഞാണ് വിദ്യാർത്ഥിനികളെ കണ്ടക്ടർ വഴിയിൽ ഇറക്കിവിട്ടത്. തിരുവില്വാമല – തൃശൂർ റൂട്ടിലോടുന്ന വിളമ്പത്ത് എന്ന സ്വകാര്യ ബസിൽ നിന്നുമാണ് പഴയന്നൂർ സ്കൂളിൽ പഠിക്കുന്ന നാല് വിദ്യാർത്ഥിനികളെ ഇറക്കിവിട്ടത്

സ്കൂൾ വിട്ട് പഴയന്നൂരിൽ നിന്ന് ബസിൽ കയറിയ വിദ്യാർത്ഥിനികൾ 20 രൂപ നൽകി. എന്നാൽ കണ്ടക്ടർ ചില്ലറയായി 5 രൂപ തന്നെ വേണമെന്ന് ആവശ്യപ്പെടുകയും, പിന്നീട് വെള്ളാർക്കുളം പ്രദേശത്ത് ബസ് നിർത്തി ഇവരെ ഇറക്കിവിടുകയും ചെയ്തുവെന്ന് രക്ഷിതാക്കൾ ആരോപിച്ചു.

തൃശൂരിൽ പോയി തിരിച്ചെത്തിയ ബസ്, ചേലക്കര പൊലീസ് സ്റ്റേഷൻ മുമ്പിൽ നിർത്തുകയും രക്ഷിതാക്കളും നാട്ടുകാരും ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. ചേലക്കര പൊലീസ് ഇടപെട്ട് സംഘർഷാവസ്ഥ ഒഴിവാക്കി.


Feedback and suggestions

Related news