ന്യൂനപക്ഷ വിരുദ്ധത ഇന്ത്യൻ അഖണ്ഡതയെ പിളർത്തും - ദി എമർജിംഗ് കോസ്റ്റ്

Anti-minority sentiment will divide Indian unity - The Emerging Coast
30, July, 2025
Updated on 30, July, 2025 36

കേരള പീഡിയ ന്യൂസ്

തിരു : ഹിന്ദുത്വ സാംസ്കാരിക  സങ്കല്പവാദം  ആസ്പദമാക്കിയുള്ള മതതീവ്രരാഷ്ടീയം ഇന്ത്യയെ മധ്യകാല അന്ധകാരത്തിലേക്ക് തിരിച്ചുകൊണ്ടുപോകുമെന്ന് ദി എമർജിംഗ് കോസ്റ്റ് .

വളരെയേറെ കഷ്ടപ്പെടുന്ന ജനങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുക്കാൻ ശ്രമിക്കുന്ന കന്യാസ്ത്രീ അമ്മമാരെ അറസ്റ്റ് ചെയ്യുന്നത് രാജ്യത്തിന്റെ മാനുഷികമൂല്യങ്ങളെ തകർക്കുന്നതിന് തുല്യമാണ്.

 ആഹാരം ഇല്ലാത്തവർക്ക് ആഹാരവും, വസ്ത്രം ഇല്ലാത്തവർക്ക് വസ്ത്രവും, കിടപ്പാടം ഇല്ലാത്തവർക്ക് കിടപ്പാടവും വിദ്യാഭ്യാസം ഇല്ലാത്തവർക്ക് വിദ്യാഭ്യാസവും  നൽകിക്കൊണ്ടിരിക്കുന്ന കന്യാസ്ത്രീ അമ്മമാർക്കെതിരെ നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കണം.

 രോഗികളെ ചികിത്സിച്ച് സുഖപ്പെടുത്തിയെടുക്കുന്ന കന്യാസ്ത്രീ അമ്മമാർ രാജ്യത്തിനും ലോകത്തിനും വലിയ മാതൃകയാണ്.

ആധുനിക ലോകത്തിൻ്റെ വാതിൽ തുറന്ന് ശാസ്ത്ര സങ്കേതിക രംഗങ്ങളിൽ ഇന്ത്യ മുന്നേറുമ്പോൾ ജനാധിപത്യ വിശ്വാസങ്ങളെയും അവകാശങ്ങളെയും കീഴ്മേൽ മറിക്കുന്ന രാഷ്ട്രീയ അന്ധത  അരാജകത്വം സൃഷ്ടിക്കും.

വൈവിധ്യത്തിലെ ഏകത്വവും അഹിംസയും സഹിഷ്ണുതയും ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യയുടെ ആത്മാവിൽ മുറിപ്പാടുകളുണ്ടാക്കും.

ഛത്തീസ്ഗഢിൽ ആസൂത്രിമായി അറസ്റ്റ് ചെയ്ത സന്യാസിനിമാരെ  നിരുപാധികം വിട്ടയക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് ദി എമർജിംഗ് കോസ്റ്റ് യോഗം ആവശ്യപ്പെട്ടു.  ഛത്തീസ്ഗഢ് സ്ഥിതിഗതികൾ  കേരളത്തിൽ ക്രൈസ്തവരെ  വലിയ പ്രക്ഷോഭത്തിലേക്ക്  എത്തിക്കുമെന്ന്  തീരദേശ സംഘടനയായ ദി എമർജിംഗ് കോസ്റ്റ് നേതാക്കൾ   ജെയിംസ് റോക്കി, ജോൺ ബോസ്കോ ഡിക്രൂസ് , സാബു ശങ്കർ, ലീല തീർത്തുദാസൻ  എന്നിവർ അഭിപ്രായപ്പെട്ടു.

Feedback and suggestions

Related news