വാഹന സൗകര്യമില്ല; വട്ടവടയിൽ ആദിവാസി സ്ത്രീയെ ആശുപത്രിയിലെത്തിച്ചത് 5 കി.മീ ചുമന്ന്

No vehicle facility; tribal woman carried over 5 km to hospital
26, July, 2025
Updated on 26, July, 2025 17

No vehicle facility; tribal woman carried over 5 km to hospital

ഇടുക്കി വട്ടവടയിൽ പരിക്കേറ്റ ആദിവാസി സ്ത്രീയെ ചികിത്സയ്ക്കായി ചുമന്ന് കൊണ്ടുപോയത് 5 കിലോമീറ്ററിലേറെ ദൂരം. വാഹന സൗകര്യമില്ലാത്തതിനാലാണ് വത്സപ്പെട്ടി കുടിയിലെ ഗാന്ധിയമ്മാളിനെ ചുമന്ന് ആശുപത്രിയിലെത്തിച്ചത്.

വട്ടവടയേയും കാന്തല്ലൂരുമായി ബന്ധിപ്പിക്കാനുളള പാതക്ക് വനംവകുപ്പ് തടസ്സം നിൽക്കുന്നതാണ് പ്രശ്നമെന്ന് ഉന്നതിയിലെ താമസക്കാ‍ർ പറയുന്നു.പതിനാല് കിലോമീറ്റർ പാതവന്നാൽ അടിയന്തിര ചികിത്സാ സഹായമുൾപ്പെടെ വത്സപ്പെട്ടിക്കുടി ക്കാർക്ക് കിട്ടും. നിലവിൽ വാഹന സൗകര്യം പോലുമില്ലാത്ത വനപാതമാത്രമാണ് ആശ്രയമെന്ന് പ്രദേശവാസികൾ പറയുന്നു







Feedback and suggestions