ഒറ്റകൈവച്ച് അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി ഗോവിന്ദച്ചാമി ജയിൽ ചാടി, ചാടിയത് പുലർച്ചെ 1.30 ന്, കണ്ണൂർ പൊലീസിന് വിവരം ലഭിച്ചത് 6 മണിക്ക്; ഭയമുണ്ടെന്ന് സൗമ്യയുടെ അമ്മ

govindachami escape from jail sowmya mother response
25, July, 2025
Updated on 25, July, 2025 15

govindachami escape from jail sowmya mother response

സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ പ്രതികരണവുമായി സൗമ്യയുടെ മാതാവ് സുമതി. ഭയമുണ്ടെന്ന് സൗമ്യയുടെ മാതാവ് 24 നോട് പ്രതികരിച്ചു. ഇത്രയും സുരക്ഷയുള്ള ജയിലിൽ നിന്നുമാണ് ചാടിയത്. ഒരാളുടെ സഹായമില്ലാതെ ചാടില്ല. വളരെ ഏറെ ഭയക്കുന്നുവെന്നും അമ്മ വ്യക്തമാക്കി. കൈയും കാലും വിറയ്ക്കുന്നു. അയാളുടെ മരണമാണ് സ്വപ്നം കണ്ടത്. ഒരാളുടെ സഹായം ഇല്ലത്തെ ജയിൽ ചാടാൻ സാധിക്കില്ല. ഉടൻ പിടികൂടുമെന്ന് പ്രതിക്ഷിക്കുന്നുവെന്നും സൗമ്യയുടെ അമ്മ പ്രതികരിച്ചു

സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത് പുലർച്ചെ 1.30 ന്. പൊലീസിന് വിവരം ലഭിച്ചത് രാവിലെ 6 മണിക്കാണ്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ തനിച്ച് പാർപ്പിച്ചിരുന്ന സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയും ചെയ്തു. പത്താം ബ്ലോക്കിൽ നിന്നുമാണ് ചാടിയത്.

2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദസ്വാമി സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളജിൽ വെച്ച് മരിച്ചു.





Feedback and suggestions