wresler hulk hogan dies of heart attack
25, July, 2025
Updated on 25, July, 2025 11
![]() |
അമേരിക്കൻ റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു. 71 വയസ്സായിരുന്നു. ഫ്ലോറിഡയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഹൾക്ക് ഹൊഗന്റെ വിയോഗം സോഷ്യൽ മീഡിയയിൽ WWE സ്ഥിരീകരിച്ചു. ഹൾക്കിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം അറിയിച്ചു
WWFനെ ജനകീയമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച താരമാണ് ഹൾക്ക്. നിരവധി സിനിമകളുടെയും ടെലിവിഷൻ ഷോകളുടെയും ഭാഗമായിട്ടുണ്ട്. ഡോക്ടർമാർ അദ്ദേഹത്തിന്റെ വസതിയിലേക്ക് ഓടിയെത്തി, ക്ലിയർവാട്ടറിലെ വസതിയിൽ നിന്ന് ആംബുലൻസിൽ സ്ട്രെച്ചറിൽ കൊണ്ടുപോകുന്നത് കണ്ടുവെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗുസ്തിക്കപ്പുറം, ഹൊഗൻ സിനിമകളിലേക്കും, ടെലിവിഷനിലേക്കും, റിയാലിറ്റി ഷോയിലും ഭാഗമായി. സബർബൻ കമാൻഡോ, മിസ്റ്റർ നാനി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു, കൂടാതെ ഹൊഗൻ നോസ് ബെസ്റ്റ് എന്ന ജനപ്രിയ റിയാലിറ്റി പരമ്പരയും അദ്ദേഹം ഭാഗമായി.