ksrtc more services for karkkidakavavu
24, July, 2025
Updated on 24, July, 2025 16
![]() |
ര്‍ക്കിടക വാവ് ബലിതര്‍പ്പണത്തോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ഥം വിവിധ യൂണിറ്റുകളില്‍ നിന്ന് യാത്രാ സൗകര്യങ്ങള്‍ ഒരുക്കി കെ എസ് ആ ര്‍ ടി സി. വിവിധ യൂണിറ്റുകളില്‍ നിന്നും ബലിതര്‍പ്പണം നടത്തുന്ന സ്ഥലങ്ങളിലേയ്ക്കും തിരിച്ചും അധിക സ്‌പെഷ്യല്‍ സര്‍വീസുകള്‍, ചാര്‍ട്ടേഡ് ട്രിപ്പുകള്‍ എന്നിവ ഒരുക്കി.
2025-ലെ കർക്കിടകവാവ് ബലിതർപ്പണം പ്രമാണിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം 24.07.2025-ന് വിവിധ യൂണിറ്റുകളിൽ നിന്നും കെഎസ്ആർടിസി യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ യൂണിറ്റുകളിൽ നിന്നും ബലിതർപ്പണം നടത്തുന്ന സ്ഥലങ്ങളിലേയ്ക്കും തിരിച്ചും അധിക സ്പെഷ്യൽ സർവീസുകൾ ചാർട്ടേഡ് ടിപ്പുകൾ എന്നിവ ആവശ്യാനുസരണം ക്രമീകരിച്ചിട്ടുണ്ടെന്നും KSRTC അറിയിച്ചു.
തിരുവല്ലം
ശംഖുമുഖം
വേളി
കഠിനംകുളം
അരുവിക്കര
അരുവിപ്പുറം
അരുവിക്കര ശ്രീ ധര്‍മശാസ്താ ക്ഷേത്രം, (മാറനല്ലൂര്‍)
വര്‍ക്കല
തിരുമുല്ലവാരം, കൊല്ലം
ആലുവ
ചേലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
തിരുനാവായ ക്ഷേത്രം (മലപ്പുറം)
തിരുനെല്ലി ക്ഷേത്രം (വയനാട്)
തുടങ്ങിയ ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്കാണ് പ്രധാനമായും സ്‌പെഷ്യല്‍ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. യാത്രാവശ്യം പരിഗണിച്ച് പ്രാദേശിക ബലി തര്‍പ്പണ കേന്ദ്രങ്ങളിലേക്കും അധിക സര്‍വീസുകള്‍ അതാത് ഡിപ്പോകള്‍ ക്രമീകരിക്കുമെന്ന് KSRTC അറിയിച്ചു.