കൊളുത്തി നിങ്ങള്‍ തലമുറ തോറും കെടാത്ത കൈത്തിരി നാളങ്ങള്‍’ ; ഒരുനോക്ക് കാണാനെത്തിയ കുരുന്നുകള്‍

Kids pay homage to VS
24, July, 2025
Updated on 24, July, 2025 19

Kids pay homage to VS

‘മുല്ലപ്പൂവേ.. റോസാപ്പൂവേ..പ്രിയ സഖാവ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’ ആര്‍ത്തലച്ചു മുദ്രാവാക്യം വിളിച്ചത് ഒരു കുരുന്നാണ്. ഇത്തരത്തില്‍ പ്രിയസഖാവിനെ ഒരുനോക്ക് കാകാണാന്‍ ഓടിയെത്തിയവരില്‍ കുഞ്ഞുങ്ങള്‍ ഒട്ടനവധിയുണ്ടായിരുന്നു. നാടിന്റെ വരുംകാല വര്‍ത്തമാനങ്ങളില്‍ ഇനിയും വി എസ് നിറയുമെന്നതിന്, വിപ്ലവനേതാവിനെ കാണാനെത്തിയ ഈ കുഞ്ഞുങ്ങള്‍ തന്നെ ഉറപ്പ്.

ഒന്നരപതിറ്റാണ്ട് മുമ്പാണ് വി എസ് മുഖ്യമന്ത്രിപദമൊഴിഞ്ഞത്. ഇപ്പോഴിത് പതിനഞ്ചാം വര്‍ഷം. 2016ല്‍ പ്രതിപക്ഷനേതൃസ്ഥാനവും ഒഴിഞ്ഞു. ഒമ്പത് വര്‍ഷം. അക്കാലവും കഴിഞ്ഞ് പിറന്ന കുഞ്ഞുങ്ങളും അദ്ദേഹത്തിന് വേണ്ടി മുദ്രാവാക്യം ഉയര്‍ത്തുന്നുവെങ്കില്‍ ആ മനുഷ്യന്‍ പടര്‍ന്നത് അത്രമേല്‍ ആഴത്തിലാണ്.

ആ വിപ്ലവവീര്യത്തെ അടുത്തറിഞ്ഞില്ലെങ്കിലും, നിറഞ്ഞുനിന്ന കാലത്തെ നേരില്‍ കണ്ടില്ലെങ്കിലും, ആ കുഞ്ഞുങ്ങള്‍ക്ക് ഒന്നറിയാം. ഈ നാടിന് എന്തെല്ലാമോ ആയിരുന്നു വി എസ് എന്ന്.





Feedback and suggestions