പിറവം വാര്‍ഷിക സംഗമം ഒക്ടോബര്‍ 11ന് കേരളാ സെന്ററില്‍

Piravom Annual Meeting on October 11th at Kerala Center
22, July, 2025
Updated on 22, July, 2025 22

Piravom Annual Meeting on October 11th at Kerala Center

ന്യൂയോര്‍ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം ന്യൂയോര്‍ക്കിലെ കേരള സെന്ററില്‍ (1824 FAIR FAX ST ELMONT 11003 ) ് ഒക്ടോബര്‍ 11 ന് നടക്കും. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് വിവിധ പരിപാടികളോടെയാണ് വാര്‍ഷിക സംഗമം നടത്തുക.

1995-ല്‍ ബിനോയ് തെന്നശേരിയുടെ ഭവനത്തില്‍ കൂടിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 30 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു.

പിറവത്ത് പല തരത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍ എത്തിക്കാന്‍ ഇക്കാലയളവില്‍ പിറവം സംഗമത്തിന് കഴിഞ്ഞു.സ്‌കൂള്‍, കോളേജു കളില്‍ ഗ്രാഡ്വേറ്റ് ചെയ്ത കുട്ടികളെ ആദരിക്കുന്ന ചടങ്ങിന് പുറമെ വിവിധ അവാര്‍ഡുകള്‍ നേടിയ പിറവം നിവാസികളെ കൂടി ആദരിക്കുന്നു . കലാപരിപാടികള്‍ക്ക് പുറമെ സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് ജെസി ജെയിംസ് കോളങ്ങായില്‍ 516 603 2024, സെക്രട്ടറി മിനി 718 790 7911




Feedback and suggestions