ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫിലാഡല്‍ഫിയ ചാപ്റ്റര്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

Indian Overseas Congress Philadelphia Chapter organizes Oommen Chandy memorial
22, July, 2025
Updated on 22, July, 2025 22

Indian Overseas Congress Philadelphia Chapter organizes Oommen Chandy memorial

ഫിലാഡല്‍ഫിയ: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയും, ജനനായകനും, മാതൃകാ ഭരണാധികാരിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫിലാഡല്‍ഫിയ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ്റ് ഡോ ഈപ്പന്‍ ഡാനിയേല്‍ അധ്യക്ഷത വഹിച്ച അനുസ്മരണ യോഗത്തില്‍ ചാപ്റ്റര്‍ സെക്രട്ടറി സുമോദ് റ്റി നെല്ലിക്കാല യോഗ നടപടികള്‍ നിയന്ത്രിച്ചു.

ചാപ്റ്റര്‍ ചെയര്‍മാന്‍ സാബു സ്‌കറിയ ഉമ്മന്‍ ചാണ്ടിയുടെ ജീവിതചര്യയുടെ ലഘു ഡോക്യൂമെന്റി പ്രദര്‍ശിപ്പിച്ചുകൊണ്ടു അനുസ്മരണ പ്രഭാഷണം നടത്തുകയുണ്ടായി.

ചാപ്റ്റര്‍ വൈസ് ചെയര്‍മാന്മാരായ ജീമോന്‍ ജോര്‍ജ്, ജോര്‍ജ് ഓലിക്കല്‍, വൈസ് പ്രസിഡന്റ്റ് അലക്‌സ് തോമസ്, ഷാജി സുകുമാരന്‍, സ്റ്റാന്‍ലി ജോര്‍ജ്, ജെയിംസ് പീറ്റര്‍, ഫോമാ വൈസ് പ്രെസിഡന്റ്റ് ഷാലു പുന്നൂസ്, പമ്പ പ്രസിഡന്റ്റ് ജോണ്‍ പണിക്കര്‍, സുധാ കര്‍ത്താ എന്നിവര്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് പ്രസംഗിച്ചു.

മാര്‍ഷല്‍ വര്‍ഗീസ്, ഷാജി സാമുവേല്‍, ജോണ്‍ ചാക്കോ, വര്‍ഗീസ് മട്ടുമ്മേല്‍, തോമസ് ചാണ്ടി, തങ്കച്ചന്‍ ഐസക്, ജേക്കബ് കോര എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചാപ്റ്റര്‍ ട്രെഷറര്‍ ഫിലിപ്പോസ് ചെറിയാന്‍ നന്ദിപ്രകാശിപ്പിച്ചു




Feedback and suggestions