2014 മുതല്‍ 2024 വരെ മാര്‍ ഇവാനിയോസ് മാനേജ്മെന്റിന് കീഴിലുള്ള മദര്‍ തെരേസ ആര്‍ട്സ് ആൻഡ് സയന്‍സ് കോളേജില്‍ മാസ് കമ്മ്യൂണിക്കേഷന്‍ വകുപ്പ് മേധാവിയായി സേവനമനുഷ്ഠിച്ചു.
30 വര്‍ഷത്തിലധികം കേരള മീഡിയ അക്കാദമി, തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം, ഭാരതീയ വിദ്യാഭവന്‍ എന്നിവിടങ്ങളിലെ ഫാക്കല്‍റ്റി അംഗമായി പ്രവര്‍ത്തിച്ചു. കേരളത്തില്‍ ആദ്യമായി ജേണലിസം കോഴ്‌സില്‍ കമ്പ്യൂട്ടര്‍ ലേഔട്ട് ക്ലാസ് നടപ്പിലാക്കാന്‍ മുന്‍കൈയെടുത്തു. നവമാധ്യമരംഗത്തും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.
ഐ.ജെ.ടിയുടെ അക്കാദമിക് കൗണ്‍സില്‍ കണ്‍വീനറായിരുന്നു. കേരള സർവകലാശാല അക്കാദമിക് കൗൺസിൽ അംഗമായും പ്രവർത്തിച്ചു.കേരള നിയമസഭ 25 വർഷക്കാലയളവിൽ റിപ്പോർട്ട് ചെയ്തതിനുള്ള സീനിയർ മീഡിയ പേഴ്സൺ പദവിയും പി.വി.മുരുകന് ലഭിച്ചിട്ടുണ്ട്.