ABVP welcomes SIT probe in Dharmasthala
21, July, 2025
Updated on 21, July, 2025 24
![]() |
ധര്‍മ്മസ്ഥലയിലെ അസാധാരണ മരണങ്ങളിലുള്ള എസ്‌ഐടി അന്വേഷണം സ്വാഗതം ചെയ്ത് എബിവിപി. സുതാര്യമായ അന്വേഷണം പ്രതീക്ഷിക്കുന്നുവെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു. ധര്‍മ്മസ്ഥല എന്ന പുണ്യ നഗര ക്ഷേത്രത്തിന് കളങ്കം ഏല്‍പ്പിക്കാതെ യാഥാര്‍ത്ഥ്യം പുറത്തുവരും എന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ധര്‍മസ്ഥലയിലെ നിഗൂഡതകളെ കുറിച്ച് വെളിപ്പെടുത്തലുകളും പരാതികളും ഉയരുന്നതിനിടെയാണ് കര്‍ണാടക സര്‍ക്കാര്‍ കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയത്. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന ആക്ഷേപത്തിനിടെ ശുചീകരണതൊഴിലാളിയുടെ വെളിപ്പെടുത്തലുണ്ടായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് സര്‍ക്കാര്‍ തീരുമാനം. ഡിജിപി പ്രണബ് മൊഹന്തി പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കും. ഐജി എം എന്‍ അനുചേത്, ഡിസിപി സൗമ്യലത, എസ് പി ജിതേന്ദ്രകുമാര്‍ ദായം എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍. പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലാകണം അന്വേഷണമെന്ന് ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു
കേസ് എന്‍ഐഎ അന്വേഷിക്കണമെന്നും വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്നും സന്തോഷ് കുമാര്‍ എംപി പറഞ്ഞു. മുന്‍ശുചീകരണതൊഴിലാളിയുടെ വിശദമായ മൊഴിയെടുക്കാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ആദ്യ നീക്കം.