Congress Group A leaders’ meeting at Thrissur
20, July, 2025
Updated on 20, July, 2025 24
![]() |
തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളുടെ യോഗം. കെപിസിസി, ജില്ലാ, ബ്ലോക്ക് ഭാരവാഹികളുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഐടിയു ബാങ്ക് ഹാളിലായിരുന്നു യോഗം. ഉമ്മന്‍ചാണ്ടി സ്മൃതിയെന്ന നിലയിലാണ് എ ഗ്രൂപ്പ് പ്രത്യേകം യോഗം ചേര്‍ന്നത്\
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിക്ക് ഡിസിസി അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെന്ന് നേതാക്കള്‍ യോഗത്തില്‍ അമര്‍ഷം രേഖപ്പെടുത്തി. അര്‍ഹമായ പ്രാധാന്യത്തോടെ ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
പാര്‍ട്ടി പുനഃഘടനയിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും വരുന്ന തിരഞ്ഞെടുപ്പിലും ഗ്രൂപ്പിന് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്നും അല്ലാത്ത പക്ഷം ശക്തമായി പ്രതിരോധിക്കാനും യോഗം തീരുമാനിച്ചു.
മുന്‍ ഡിസിസി പ്രസിഡന്റ് ഒ. അബ്ദുള്‍ റഹ്മാന്‍ കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സന്‍ കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയല്‍, ഡിസിസി വൈസ് പ്രസിഡന്റ് സി.ഒ. ജേക്കബ്ബ്, ജനറല്‍ സെക്രട്ടറിമാരായ ടി.എം. നാസര്‍, അഡ്വ. സുരേഷ് കുമാര്‍, കെ.വി. ദാസന്‍, കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.