pathanamthitta old man found in decrepit state saved by dyfi
20, July, 2025
Updated on 20, July, 2025 25
![]() |
പത്തനംതിട്ടയിൽ വൃദ്ധനെ വീട്ടിൽ കാലിൽ പുഴുവരിച്ച നിലയിൽ അവശനിലയിൽ കണ്ടെത്തി. പത്തനംതിട്ട ആങ്ങമൂഴിയിലാണ് സംഭവം. ഡിവൈഎഫ്ഐ നേതൃത്വമെത്തിയാണ് വൃദ്ധനെ ആശുപത്രിയിലാക്കിയത്. ആങ്ങമൂഴി സ്വദേശി സോമനെയാണ് വീട്ടിൽ ആവശ നിലയിൽ കണ്ടെത്തിയത്
ബന്ധുവായ യൂത്ത് കോൺഗ്രസ് നേതാവ് സോമനിൽ നിന്നും സ്വത്ത് എഴുതി വാങ്ങി ഉപേക്ഷിച്ചതായി ഡിവൈഎഫ്ഐയുടെ പരാതി. സോമനിൽ നിന്നും സുമേഷ് സ്വത്ത് തട്ടിയെടുത്തതായി ഡിവൈഎഫ്ഐ\ പരാതി നൽകി.
യൂത്ത് കോൺഗ്രസ് കോന്നി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് സുമേഷ് ആങ്ങമൂഴിക്കെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകി. എന്നാൽ വിഷയത്തിൽ ആരോപണം നിഷേധിച്ച് സുമേഷ് ആങ്ങമൂഴി രംഗത്തെത്തി.