ഡിയാഗോ ജോട്ട ഇനി ഹാള്‍ ഓഫ് ഫെയിം; മരണനാന്തര ബഹുമതി നല്‍കിയത് താരത്തിന്റെ മുന്‍ക്ലബ്

Diogo Jota became Wolves Hall of Fame
19, July, 2025
Updated on 19, July, 2025 23

Diogo Jota became Wolves Hall of Fame

ഇക്കഴിഞ്ഞ മൂന്നിന് വടക്കുപടിഞ്ഞാറന്‍ സ്പെയിനിലെ സമോറ നഗരത്തില്‍ ഉണ്ടായ കാറപപകടത്തില്‍ മരണമടഞ്ഞ ലിവര്‍പൂള്‍ എഫ്‌സിയുടെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ഡിയോഗോ ജോട്ടയെ ഹാള്‍ ഓഫ് ഫെയിം പട്ടികയിലേക്ക് ഉള്‍പ്പെടുത്തി അദ്ദേഹത്തിന്റെ മുന്‍ ക്ലബ്ബ് ആയ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സ്. മരണാനന്തര ബഹുമതിയായാണ് ജോട്ടയെ ആദരിക്കുന്നത്. ജോട്ടയുടെ സഹോദരനും ഫുട്‌ബോള്‍ താരവുമായ ആന്‍ഡ്രെ സില്‍വയുടെയും ജീവന്‍ അപഹരിച്ച അപകടം ലോക കായിക പ്രേമികളെ ആകെ സങ്കടത്തിലാക്കിയ സംഭവമായിരുന്നു. അപകടത്തെ തുടര്‍ന്ന് കാറില്‍ തീപടര്‍ന്ന് കത്തിയമരുകയായിരുന്നു.

ആദരവ് നല്‍കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്‍പതിന് സെല്‍റ്റ വിഗോയ്ക്കെതിരായ അവസാന പ്രീ-സീസണ്‍ മത്സരത്തില്‍ പ്രത്യേക അനുസ്മരണ പരിപാടി നടക്കും. ഓഗസ്റ്റ് 16 ന് മോളിനക്‌സ് സ്റ്റേഡിയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ പ്രീമിയര്‍ ലീഗ് ഓപ്പണര്‍ മത്സരത്തില്‍ കൂടുതല്‍ ഔപചാരിക അനുസ്മരണങ്ങള്‍ നടത്താനും അധികൃതര്‍ പദ്ധതിയിട്ടിട്ടുണ്ട്. ആരാധകരും കളിക്കാരും ഒരുമിച്ചുചേര്‍ന്നായിരിക്കും പ്രിയപ്പെട്ട കളിക്കാരനെ ഓര്‍മ്മിക്കുന്ന ചടങ്ങുകള്‍ സംഘടിപ്പികക്കുക.

ക്ലബ്ബിന്റെ ചരിത്രത്തില്‍ ശാശ്വതമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളെ ആഘോഷിക്കുന്നതിനായി 2008-ല്‍ സ്ഥാപിതമായതാണ് വോള്‍വ്സ് ഹാള്‍ ഓഫ് ഫെയിം. പട്ടികയില്‍ ഇടം നേടുന്ന ഏറ്റവും പുതിയ പേരാണ് ജോട്ട. ഇതിനകം 38 കളിക്കാരെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.





Feedback and suggestions