ഉമ്മൻ ചാണ്ടി എൻ്റെ ഗുരു, RSSനെയും CPIMനെയും ആശയപരമായി എതിർക്കുന്നു, അവർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല; രാഹുൽ ഗാന്ധി

Rahul Gandhi Praises Oommen Chandy
18, July, 2025
Updated on 18, July, 2025 26

Rahul Gandhi Praises Oommen Chandy

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം. കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ നടന്നഅനുസ്മരണ പരിപാടി ഉമ്മൻചാണ്ടി സ്മ‍‍ൃതി സംഗമം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്‌തു.

ഉമ്മൻ ചാണ്ടി വ്യക്തിമാത്രമല്ല,കേരള രാഷ്ട്രീയത്തിന്റെ ആവിഷ്ക്കാരമാണെന്ന് രാഹുൽ ഗാന്ധി അനുസ്‌മരിച്ചു.പല അർഥത്തിലും ഉമ്മൻ ചാണ്ടി എൻ്റെ ഗുരു ആണ്. കേരളത്തിലെ പലർക്കും ഉമ്മൻ ചാണ്ടി അങ്ങനെ ആണ്. അദ്ദേഹം കാട്ടി തന്ന വഴിയിലൂടെയാണ് നടക്കുന്നത്. ജനങ്ങളുടെ വികാരങ്ങൾ മനസിലാക്കി അവർക്കായി ചിന്തിച്ച നേതാവായിരുന്നു ഉമ്മൻ ചണ്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിയെപ്പോലെ ആളുകളെ വളർത്തിക്കൊണ്ടുവരികയാണ് തന്റെ ആഗ്രഹം. ഉമ്മൻ ചാണ്ടിയിൽ നിന്ന് ഒരുപാട് പഠിച്ചു. ഒരുപാട് രാഷ്ട്രീയ ആക്രമണം നേരിട്ടു. നുണപ്രചാരണം നേരിട്ടു. എന്നിട്ടും ആരെക്കുറിച്ചും മോശം പറഞ്ഞില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഡോക്ടർമാർ അനുവദിക്കാതിരുന്നിട്ടും ഉമ്മൻചാണ്ടി ഭരത് ജോഡോയിൽ നടക്കാൻ വന്നു. ഒടുവിൽ ഞാൻ നിർബന്ധിച്ചാണ് അദ്ദേഹത്തെ മടക്കി അയച്ചത്. കേരള രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിയെ പോലെ ഉള്ളവർ ഉണ്ടാകണം. ഉമ്മൻ ചാണ്ടിക്ക് രാഷ്ട്രീയതിൽ ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട് മനുഷ്യ – മൃഗ സംഘർഷം കൂടുതൽ ഉള്ള പ്രദേശമാണ്. അവിടുത്തെ ആളുകൾക്ക് നൽകേണ്ടത് വാഗ്ദാനങ്ങൾ അല്ല. അവിടെ ഉള്ള ജനങ്ങളുടെ യഥാർത്ഥ വികാരം മനസ്സിലാക്കുക ആണ് വേണ്ടത്. പല യുവ നേതാക്കളും തൻ്റെ അടുത്ത് വന്നു ഒരുപാട് കര്യങ്ങൾ പറയാറുണ്ട്. നന്നായി സംസാരിക്കാൻ സാധിക്കുന്നവർ ആണ് ഇവരൊക്കെ. എന്നാൽ ഞാന് നോക്കുന്നത് ഇവർ മനുഷ്യരെ എങ്ങനെ മനസ്സിലാകുന്നു എന്നാണ്. അത് എനിക്ക് മനസ്സിലായത് ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനത്തിൽ നിന്നാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അന്നും ആരോടും ദേഷ്യം ഇല്ലാതെയാണ് അദ്ദേഹം പെരുമാറിയത്. ആർഎസ്എസിനെയും സിപിഐഎമ്മിനെയും ആശയപരമായി എതിർക്കുന്നു. കാരണം അവർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. ജനങ്ങളെ മനസ്സിലാക്കി വേണം രാഷ്ട്രീയ പ്രവർത്തനം നടത്താനെന്നും അദ്ദേഹം വിമർശിച്ചു.





Feedback and suggestions