യുപിഐ അടക്കം നാല് കരാറുകളിൽ ഒപ്പുവച്ചു; വികസനത്തിന് കൈകോർത്ത് ഇന്ത്യയും നമീബിയയും

India-Namibia Boost Ties Modi Visit
10, July, 2025
Updated on 10, July, 2025 3

India-Namibia Boost Ties Modi Visit

നമീബിയയുമായുള്ള സഹകരണം വർധിപ്പിക്കുന്നതിൽ ഇന്ത്യ എക്കാലവും പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൃഷി, ഐ.ടി, സൈബർ സുരക്ഷ, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ശിശുക്ഷേമം തുടങ്ങിയ മേഖലകളിലെ വികസന പദ്ധതികൾക്ക് മോദി പിന്തുണ വാഗ്ദാനം ചെയ്തു

ഇരു രാജ്യങ്ങൾ തമ്മിലെ ഉഭയകക്ഷി ബന്ധം ക്രിക്കറ്റ് കളിയിലെ വാംഅപ്പ് പോലെ ഒരു തുടക്കം മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നമീബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നമീബിയൻ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയിൽ യു.പിഐ സാങ്കേതിക വിദ്യ കൈമാറ്റം അടക്കം നാല് കരാറുകളിലും ഒപ്പുവച്ചു. സൗഹൃദത്തിന്റെ ചിഹ്നമായി നമീബിയയുടെ പരമോന്നത സിവിലിയൻ പുരസ്കാരം നൽകി ആദരിച്ചതിന് മോദി നന്ദി പറഞ്ഞു. നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 27ാമത്തെ അംഗീകാരമാണിത്. നബീയിൻ സന്ദർശനത്തോടെ പ്രധാനമന്ത്രിയുടെ അഞ്ച് രാഷ്ട്രങ്ങളിലേക്കുള്ള വിദേശ പര്യടനത്തിന് സമാപനമായി.



Feedback and suggestions

Related news