വസ്ത്രങ്ങൾ ചേരുന്നുണ്ടോ ഇല്ലയോ എന്ന് ഇനി ഗൂഗിൾ പറയും ; ‘ഡോപ്ള്‍ ‘ ആപ്പുമായി കമ്പനി

Google launched a new app called Doppl that lets to try on new clothes
29, June, 2025
Updated on 29, June, 2025 32

Google launched a new app called Doppl that lets to try on new clothes

ചില വസ്ത്രങ്ങൾ കാണുമ്പോൾ അവ ചേരുമോ ഇല്ലയോ എന്ന സംശയം പലപ്പോഴും തോന്നാറുണ്ട്. എന്നാൽ ഇനി ഇഷ്ടപെട്ട വസ്ത്രങ്ങൾ നമുക്ക് ചേരുമോയെന്ന് ഗൂഗിൾ ഡോപ്ള്‍ (Doppl) പറയും. ഗൂഗിൾ ലാബ്സ് പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചർ ഇറക്കിയിരിക്കുന്നത്.

പുതിയ ആപ്പ് വഴി ഡിജിറ്റൽ ശരീരത്തിൽ വസ്ത്രങ്ങൾ വെർച്വലായി അണിഞ്ഞ് ചേർച്ച ഉണ്ടോയെന്ന് നോക്കാവുന്നതാണ്. ഇതിനായി യൂസറുടെ അനിമേറ്റ് ചെയ്തതും , ചലനമുള്ളതുമായ ഡിജിറ്റൽ രൂപമാണ് ആപ്പിലൂടെ ലഭിക്കുന്നത്. യുസേഴ്‌സിന് വസ്ത്രങ്ങൾ അണിഞ്ഞു നോക്കാനായി പുതിയ ഫീച്ചർ കൊണ്ടുവരുമെന്ന് മെയ് മാസത്തിൽ കമ്പനി അറിയിച്ചിരുന്നു. ഇതിനായി എ ഐ ഉപയോഗിച്ച് ജനറേറ്റ് ചെയ്ത വീഡിയോ പോലെ ചലിപ്പിക്കാൻ കഴിയുന്ന ഡിജിറ്റൽ രൂപം അവതരിപ്പിക്കുമെന്നും കമ്പനി അവരുടെ ബ്ലോഗ് പോസ്റ്റിലൂടെ അന്ന് വ്യകത്മാക്കിയിരുന്നു.

ഈ ഫീച്ചർ പരീക്ഷിക്കാനായി സ്വന്തം ഫോട്ടോ അപ്‌ലോഡ് ചെയ്താൽ അതിന്റെ അനിമേറ്റഡ് വേർഷൻ നമുക്ക് ലഭിക്കും.ഉപയോക്താക്കൾക്ക് അവർ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന വസ്ത്രങ്ങളുടെ ഫോട്ടോകളോ സ്ക്രീൻഷോട്ടുകളോ അപ്‌ലോഡ് ചെയ്യാനും അവ എങ്ങനെയിരിക്കുമെന്ന് തൽക്ഷണം കാണാനും കഴിയും. ഫോട്ടോയോടൊപ്പം പുതിയ ഡ്രസ്സ് ധരിക്കുമ്പോൾ നമ്മളുടെ ലുക്ക് എങ്ങനെ ആണെന്ന് അറിയാനായി ഒരു എ ഐ വിഡിയോയും ഗൂഗിൾ നൽകും. നിവലില്‍ ടോപ്‌സ്, ബോട്ടംസ് മറ്റു ഡ്രെസുകള്‍ തുടങ്ങിയവ മാത്രമാണ് നോക്കാൻ സാധിക്കുന്നത്. ചെരുപ്പുകൾ ,അടിവസ്ത്രങ്ങള്‍, ബാത്തിങ് സ്യൂട്ട്സ് തുടങ്ങിയവ പരീക്ഷിക്കാനാവില്ല. സുഹൃത്തുക്കളിൽ നിന്നോ സോഷ്യൽ മീഡിയയിൽ നിന്നോ കാണുന്ന വസ്ത്രങ്ങൾ ഫോട്ടോ ഡോപ്ലിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിനോടൊപ്പം അത് സേവ് ചെയ്ത മറ്റുള്ളവർക്ക് ഷെയർ ചെയ്യാനുള്ള ഓപ്ഷനും ആപ്പിലുണ്ട്.

ഡോപ്പിൾ പരീക്ഷണ ഘട്ടത്തിലായതിനാൽ ചിലപ്പോൾ തടസ്സങ്ങൾ നേരിട്ടേക്കാമെന്നും ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ അമേരിക്കയിൽ മാത്രമേ ഗൂഗിൾ ഡോപ്ള്‍ ലഭ്യമാകൂ. കൂടുതൽ സവിശേഷതകളോടെ മറ്റ് രാജ്യങ്ങളിലേക്കും എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം.ഗൂഗിൾ പ്ലേ സ്റ്റോർ ,ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം.





Feedback and suggestions