മെസ്സേജുകൾ കുന്നുകൂടുന്നോ? ചാറ്റ് സമ്മറി വാട്സ്ആപ്പ് നൽകും ; പുതിയ എ ഐ ഫീച്ചറുമായി മെറ്റ

WhatsApp is preparing to introduce unread chat summaries
28, June, 2025
Updated on 28, June, 2025 11

WhatsApp is preparing to introduce unread chat summaries

അൺറീഡ് ചാറ്റ് സമ്മറി അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ഉപയോക്താക്കൾ റീഡ് ചെയ്യാത്ത മെസ്സേജുകളുടെ സംഗ്രഹം മെറ്റ എ ഐ വഴി ലഭ്യമാക്കുന്നതാണ് പുതിയ ഫീച്ചർ. ഇതിലൂടെ ഉപയോക്താകൾക്ക് വ്യക്തിഗത ചാറ്റുകളുടെയോ , ഗ്രൂപ്പ് ചാറ്റുകളിലെയോ മെസ്സേജുകൾ സ്ക്രോൾ ചെയ്ത് കണ്ടെത്താതെ എ ഐ സഹായത്തോടെ വിവരങ്ങൾ ലഭ്യമാകും.

ഇംഗ്ലീഷ് ഭാഷയിലുള്ള വിവരങ്ങൾ മാത്രം ലഭ്യമാകുന്നതിനാൽ നിലവിൽ യു എസ്സിലെ ഉപയോക്താക്കൾക്കായാണ് ഇപ്പോൾ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്. അധികം വൈകാതെ ഇന്ത്യയിലും എത്തുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ചാറ്റ് ബോക്സുകളിൽ കൂമ്പാരമായി മെസ്സേജുകൾ വരുന്നത് പലപ്പോഴും നമ്മൾ ശ്രദ്ധിക്കാറില്ല , എന്നാൽ ഇനി അവയെ സംഗ്രഹിച്ച് ഓരോ പോയിന്റുകളാക്കി നൽകാൻ മെറ്റ എ ഐ യ്ക്ക് കഴിയും. ഇതിലൂടെ ചാറ്റുകളിൽ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് വേഗത്തിൽ മനസിലാക്കാൻ സഹായിക്കും.

ഉപയോക്താക്കളുടെ സ്വകാര്യത പൂർണമായും സംരക്ഷിക്കുന്നതാണ് പുതിയ ഫീച്ചറെന്ന് മെറ്റ ഉറപ്പ് നൽകുന്നു.സ്വകാര്യ പ്രോസസിങ് ഉപയോഗിച്ചാണ് മെസ്സേജ് സമ്മറിസ് ഫീച്ചർ പ്രവർത്തിക്കുന്നത്.മെറ്റയ്‌ക്കോ വാട്സ്ആപ്പിനോ മെസ്സേജുകളിലെ ഉള്ളടക്കം കാണാൻ കഴിയില്ലെന്ന് ഉറപ്പാക്കാനാണ് ഈ രീതി രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും , വിവരങ്ങൾ മറ്റ് സെർവറുകളിലേക്ക് ​കൈമാറുകയോ, കമ്പനി സിസ്റ്റങ്ങൾക്ക് നൽകുകയോ ചെയ്യാതെയാണ് ഡാറ്റ പ്രോസസിങ് നടക്കുന്നതെന്നും മെറ്റ പറയുന്നു.സമ്മറി ചാറ്റിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഉപയോക്താവിന് മാത്രമേ കാണാൻ സാധിക്കൂ.ഗ്രൂപ്പ് , പേഴ്‌സണൽ ചാറ്റുകളിലെ മെസേജുകളുടെ സംഗ്രഹം ഉപയോക്താവ് ആവശ്യപ്പെട്ടാൽ മാത്രമേ മറ്റുള്ളവർക്കും കാണാനാകു. ഇത് ഒരു ഓപ്‌ഷണൽ ഫീച്ചറായിട്ടാണ് വാട്സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. എ ഐ ഫീച്ചറുകൾ ഏതൊക്കെ ചാറ്റുകളിൽ ഉൾപ്പെടുത്തണമെന്നും ഉപയോക്താവിന് സ്വയം തീരുമാനിക്കാവുന്നതാണ്.

Feedback and suggestions

Related news