കുവൈറ്റില്‍ ഇന്ത്യന്‍ എംബസി മെഗാ യോഗ സെഷന്‍ സംഘടിപ്പിച്ചു

Indian Embassy in Kuwait organizes mega yoga session
22, June, 2025
Updated on 22, June, 2025 22

Indian Embassy in Kuwait organizes mega yoga session

അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് കുവൈറ്റില്‍ ഇന്ത്യന്‍ എംബസി ”മെഗാ യോഗ സെഷന്‍” സംഘടിപ്പിച്ചു. സാല്‍മിയയിലെ ബുലവാഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ് പരിപാടി നടന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സ് (ICCR), ആയുഷ് മന്ത്രാലയം, ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ (OCA) എന്നിവയുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.”ഒരു ഭൂമി, ഒരു ആരോഗ്യത്തിന് യോഗ” എന്ന ആശയത്തില്‍ ആണ് 11-ആം അന്താരാഷ്ട്ര യോഗദിനം ആഘോഷിക്കുന്നത് . ആരോഗ്യവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം ഉദ്ഘോഷിക്കുന്ന ഈ സന്ദേശം ഇന്ത്യയുടെ G20 അദ്ധ്യക്ഷ സമയത്തെ ”ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി” എന്ന ദര്‍ശനവുമായി ചേര്‍ന്ന് നില്‍ക്കുന്നു. (Indian Embassy in Kuwait organizes mega yoga session)

ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സൈ്വക നിത്യ ജീവിതത്തില്‍ യോഗയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു . പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. ഒ.സി.എ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ അല്‍ മുസല്ലം ‘യോഗ’ ഒരു അംഗീകൃത കായിക ഇനമാണെന്ന് വിവരിച്ചു.

സമ്മേളനത്തില്‍ പത്മശ്രീ ആചാര്യ എച്ച്.ആര്‍. നാഗേന്ദ്ര, കുവൈറ്റില്‍ യോഗ പ്രചാരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന രാജകുടുംബാംഗവും പത്മശ്രീ ബഹുമതിയുള്ള ഷൈഖ ഷൈഖ അ ജെ അല്‍ സബാഹ് എന്നിവര്‍ സന്നിഹിതരായിരുന്നു.





Feedback and suggestions