ബ്രിട്ടനിലേക്ക് മടങ്ങിയെത്തിയതിന് ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ഹാരി രാജകുമാരന്‍


18, September, 2026
Updated on 18, September, 2026 7


ലണ്ടന്‍: അമേരിക്കയില്‍നിന്ന് കുടുംബസമേതം ബ്രിട്ടനിലേക്ക് അപ്രതീക്ഷിതമായി മടങ്ങിയെ ത്തിയതിന് പിന്നാലെ ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ഹാരി രാജകുമാരന്‍. പരിക്കേറ്റ സൈനികര്‍ക്കായി സംഘടിപ്പിച്ച ഇന്‍വിക്ടസ് ഗെയിംസിന്റെ ധനസമാഹരണ പരിപാടിയിലാണ് 42കാരനായ ഹാരി പങ്കെടുത്തത്.ഭാര്യ മേഗനും രണ്ട് മക്കളുമൊത്ത് ഓഗസ്റ്റ് 26 നാണ് ഹാരിയും അമേരിക്കയില്‍ നിന്നും ബ്രിട്ടനിലെത്തിയത്. ഇതിന് ശേഷം ഇരുവരും പൊതുപരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കു കയായിരുന്നു. ലണ്ടനില്‍ നടന്ന ചടങ്ങില്‍ സൈനിക ബഹുമതികള്‍ പതിച്ച ജാക്കറ്റ് ധരിച്ചെത്തിയ ഹാരി, പരിക്കേറ്റ മുന്‍ സൈനികര്‍ക്കൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്തു. മേഗന്‍ ചടങ്ങില്‍ ഹാരിയെ അനുഗമിച്ചില്ല.കുടുംബാംഗങ്ങളുമായുള്ള അഭിപ്രായവ്യ ത്യാസങ്ങളെ തുടര്‍ന്ന് ആറു വര്‍ഷം മുമ്പ് ഭാര്യ മേഗനൊപ്പമാണ് ഹാരി ബ്രിട്ടന്‍ വിട്ട് കാലിഫോര്‍ണിയയിലേക്ക് താമസം മാറിയത്. പിന്നീട് ഹാരി പ്രസിദ്ധീകരിച്ച ആത്മകഥയായ ‘സ്‌പെയര്‍’ കുടുംബബന്ധങ്ങളിലെ ഭിന്നത കൂടുതല്‍ രൂക്ഷമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇരുവരും ബ്രിട്ടനിലേക്ക് മടങ്ങിയെത്തിയതിന്റെ കാരണങ്ങളെക്കുറിച്ച് വ്യാപകമായ അഭ്യൂഹങ്ങളാണ് ഉയരുന്നത്.ഹാരിയുടെ അമ്മയും അന്തരിച്ച രാജകുമാരി ഡയാനയുടെ സഹോദരനുമായ ചാള്‍സ് സ്‌പെന്‍സര്‍, മുന്‍ ഭാര്യ ഡയാനയോടുള്ള ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് ഹാരിയുടെ പൊതുപരിപാടിയിലെ സാന്നിധ്യം. ഡെയ്ലി മെയില്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചുവരുന്ന ആത്മകഥയില്‍, 1996ല്‍ വാഹനാപകടത്തില്‍ ഡയാന മരിച്ച രാത്രിയില്‍ അന്നത്തെ ചാള്‍സ് രാജകുമാരന്‍ ‘അസാധാരണമായ ആഹ്ലാദത്തിലായിരുന്നുവെന്ന്’ സ്‌പെന്‍സര്‍ ആരോപിച്ചു.


















Feedback and suggestions