ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം: ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം അര്‍മേനിയയില്‍ നിന്ന് നാളെ യാത്ര തിരിക്കും

Iran-Israel conflict
17, June, 2025
Updated on 17, June, 2025 25

Iran-Israel conflict: First flight with Indians to depart from Armenia tomorrow

ന്യൂഡല്‍ഹി:  ടെഹ്‌റാനില്‍ നിന്നും അര്‍മേനിയയില്‍ എത്തിയ ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം നാളെ  ഇന്ത്യയിലേക്ക് പുറപ്പെടുമെന്നു സൂചന. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് നൂറു കണക്കിന്  ഇന്ത്യന്‍ വിദ്യാര്‍ഥികളെ ടെഹ്‌റാനില്‍ നിന്നും  ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ടെഹ്‌റാന് പുറത്തേക്ക് മാറ്റി. സ്വന്തം നിലക്ക് മാറാന്‍ കഴിയുന്ന് പൗരന്മാര്‍ എത്രയും വേഗം നഗരം വിടണമെന്നും വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.


അര്‍മേനിയയില്‍ കഴിന്നു  ഇന്ത്യക്കാരെയുനായി  ആദ്യ വിമാനം നാളെ അര്‍മേനിയയില്‍  നിന്ന് ന്യൂഡല്‍ഹിയിലേക്ക് യാത്ര തിരിക്കുമെന്നാണ് സൂചന.ഇതിനിടെ
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ അതിരൂക്ഷമായ ആക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്.  ഇന്നലെ രാത്രി തുടങ്ങിയ വ്യോമാക്രമണം ഇപ്പോഴും തുടരുകയാണ്. ഇന്നലെ രാത്രി മുഴുവന്‍ തെഹ്‌റാന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി. ഇറാന്റെ മിസൈല്‍ വിക്ഷേപണ സംവിധാനങ്ങളുടെ മൂന്നിലൊന്നും തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഇറാന്റെ ദേശീയ ടെലിവിഷന്‍ ആസ്ഥാനം ആക്രമിച്ചു.

ഇതിനിടെ 45 പേര്‍ കൊല്ലപ്പെട്ടെന്നും 75 പേര്‍ക്ക് പരിക്കേറ്റെന്നും ഇറാന്‍ അറിയിച്ചു. മൂന്ന് ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. തെഹ്‌റാനില്‍ നിന്ന് 225 കിലോമീറ്റര്‍ അകലെയുള്ള നാഥന്‍സ് ം ആണവോര്‍ജ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം നടത്തി.

 ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാനുള്ള സാധ്യത തള്ളുന്നില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.




Feedback and suggestions