10, August, 2026
Updated on 10, August, 2026 43
ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രദർശിപ്പിച്ചതിനെതിരെ ശബ്ദമുയർത്തിയതിന് ബോക്സിംഗ് താരം ലൗലിന ബോർഗോഹെയ്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. കോമൺവെൽത്ത് ഗെയിംസിലെ നേട്ടങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ വെച്ച് നടന്ന സൗഹൃദ സംഭാഷണത്തിനിടെയാണ് അദ്ദേഹം ബോക്‌സിങ് താരത്തെ പ്രശംസിച്ചത്. "എന്താണ് സംഭവിച്ചത്, നിങ്ങൾ ആ റെസ്റ്റോറന്റുകാരനുമായി വഴക്കിടുകയായിരുന്നോ?" എന്ന് മോദി ചോദിച്ചു. സംഭവത്തിന്റെ രസകരമായ വീഡിയോ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്ഞങ്ങള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗെയിംസിന്റെ അവസാന ദിവസവുമായിരുന്നു അത്. ഞങ്ങൾ ആഘോഷിക്കുന്ന സന്തോഷകരമായ ഒരു സന്ദർഭമായിരുന്നു അത്. എന്നാൽ ഇന്ത്യയുടെ തെറ്റായ ഭൂപടം കണ്ടപ്പോൾ എനിക്ക് അത് ഇഷ്ടപ്പെട്ടില്ല", മോദിയുടെ ചോദ്യത്തിന് മറുപടിയായി ലൗലിന ബോർഗോഹെയ്ന്‍ പറഞ്ഞു.താന്‍ ഇക്കാര്യം അവരോട് മാന്യമായി പറയുകയും, അവര്‍ അതില്‍ തിരുത്തലുകള്‍ വരുത്തുകയും ചെയ്തതായും താരം കൂട്ടിച്ചേര്‍ത്തു. സ്വന്തം വിജയം ആഘോഷിക്കുന്ന തിരക്കിലും ഇത്തരമൊരു കാര്യം ശ്രദ്ധിച്ച ലൗലിനയുടെ ചിന്താഗതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വിജയം ആഘോഷിക്കുന്ന വേളയിലും ഗെയിംസ് അവസാനിച്ച സമയത്തും ആ ഭൂപടത്തിന്റെ പ്രാധാന്യം തിരിച്ചറിയാൻ സാധിച്ചു എന്നത് സാധാരണ ഒരു കാര്യമല്ലെന്ന് മോദി പറഞ്ഞു. ആ വീഡിയോ ആളുകൾ വളരെക്കാലം ഓർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.