കേരളത്തിന്റെ മനോഹാരിതയിലേക്ക് ഇനിയും വരും; ആലപ്പുഴയുടെ കായൽ ഭംഗിയിൽ മനംമയങ്ങി യു.എസ് അംബാസഡർ സെർജിയോ ഗോർ


9, August, 2026
Updated on 9, August, 2026 1


ആലപ്പുഴ: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പ്രകൃതിഭംഗിയിലും കായൽ കാഴ്ചകളിലും മനംമയങ്ങി ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോർ. മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനും പ്രമുഖ വ്യവസായിയുമായ മൈക്കൽ ബൂലോസിനൊപ്പം ആലപ്പുഴയിലെത്തിയ അദ്ദേഹം, കേരളത്തിലേക്ക് ഇനിയും തിരികെ വരുമെന്ന് വ്യക്തമാക്കി. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ് ഇരുവരും ആലപ്പുഴ പുന്നമടക്കായലിൽ ഹൗസ് ബോട്ട് സവാരി നടത്തിയത്. മഴ പെയ്ത അന്തരീക്ഷത്തിലും കായലിലൂടെയുള്ള യാത്ര തികച്ചും അവിസ്മരണീയമായ അനുഭവമായിരുന്നുവെന്ന് സെർജിയോ ഗോർ അഭിപ്രായപ്പെട്ടു.


“കേരളത്തിലേക്ക് വന്നതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഇവിടുത്തെ കായലുകളും പ്രകൃതിഭംഗിയും ശരിക്കും മനോഹരമാണ്. മഴയുണ്ടെങ്കിലും ഹൗസ് ബോട്ട് യാത്ര വളരെ മികച്ചൊരു അനുഭവമായി തോന്നി. കേരളത്തിലെ ജനങ്ങളുടെ സ്വീകരണവും പ്രകൃതിഭംഗിയും ഞാൻ ഏറെ ആസ്വദിച്ചു. തീർച്ചയായും കേരളത്തിന്റെ ഈ ഭംഗി ആസ്വദിക്കാൻ ഇനിയും ഞാൻ ഇങ്ങോട്ട് തിരികെ വരും” സെർജിയോ ഗോർ വ്യക്തമാക്കി.


കേരളത്തിന്റെ ഭംഗിയിൽ മനംമയങ്ങി ട്രംപിന്റെ മരുമകൻ മൈക്കൽ ബൂലോസ്


കേരളത്തിന്റെ പ്രകൃതിഭംഗിയിലും കായൽപ്പരപ്പിലെ ഹൗസ് ബോട്ട് യാത്രയിലും മനംമയങ്ങി മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനും വ്യവസായിയുമായ മൈക്കൽ ബൂലോസ്. ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോറിനൊപ്പം സ്വകാര്യ സന്ദർശനത്തിനായെത്തിയ ബൂലോസ്, ആലപ്പുഴയിലെ കായൽ സൗന്ദര്യം ആവോളം ആസ്വദിക്കുകയും വീണ്ടും കേരളത്തിലേക്ക് തിരികെ എത്തുമെന്ന് വ്യക്തമാക്കുകയും ചെയ്തു. കനത്ത മഴയ്ക്കിടയിലും ആലപ്പുഴ പുന്നമടക്കായലിൽ ഹൗസ് ബോട്ട് യാത്ര നടത്തിയ അദ്ദേഹം, വരാനിരിക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിക്കായി ചുണ്ടൻ വള്ളങ്ങൾ നടത്തുന്ന ആവേശകരമായ പരിശീലന തുഴച്ചിലും കണ്ടു ആസ്വദിച്ചു. തൻ്റെ അടുത്ത സുഹൃത്തു കൂടിയായ യു.എസ് അംബാസഡറുടെ ക്ഷണമനുസരിച്ചാണ് ബൂലോസ് കേരളത്തിലെത്തിയത്




Feedback and suggestions