2, August, 2026
Updated on 2, August, 2026 28
തിരുവനന്തപുരം : പാപനാശം മുതൽ കാപ്പിൽ വിനോദസഞ്ചാര മേഖലയിൽ കടൽക്ഷോഭം രൂക്ഷം.ശക്തമായ തിരമാലകളുടെ സാന്നിധ്യം തുടരുന്നതിനാൽ സന്ദർശകർക്ക് കർശന വില ക്കുണ്ട്. ലൈഫ് ഗാർഡുകൾ നൽകുന്ന നിർദേശങ്ങളും മുന്നറിയിപ്പുകളും അവഗണിക്കരു തെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കടലിൽ ഇറങ്ങുന്നത് തടയാൻ കർശന നിയന്ത്രണങ്ങൾ ലൈഫ് ഗാർഡുകൾ
ഏർപ്പെടുത്തി. പെട്ടെന്ന് തിരമാ ലകൾ ഇരച്ചുകയറാൻ സാധ്യ തയുള്ളതിനാൽ തീരത്തു നിന്ന് സുരക്ഷിത അകലത്തിൽ നിൽക്കണമെന്നു നിർദേശമുണ്ട്. ബലി കർമങ്ങൾക്ക് വരുന്നവർക്കു മാത്രം സുരക്ഷിതമായി തർപ്പണം ചെയ്യാൻ സൗകര്യം ഒരു ക്കും. വെള്ളിയാഴ്ച രാത്രി മുഴുവൻ മേഖലയിൽ ശക്‌തമായ മഴ തുടർന്നു. കാപ്പിൽ ബീച്ചിലും അപായസാധ്യത കണക്കാക്കി സുരക്ഷ വർധിപ്പിച്ചു.