സംസ്ഥാനത്ത് അതിതീവ്ര മഴ, അടിയന്തര സാഹചര്യം നേരിടാൻ തയാറാകാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി; മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്യും


1, August, 2026
Updated on 1, August, 2026 3


സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി നിർദ്ദേശം നൽകി. റവന്യൂ മന്ത്രിയുമായും ജില്ലാ കളക്ടർമാരുമായും നടത്തിയ ചർച്ചയിൽ സ്ഥിതിഗതികൾ വിലയിരുത്തിയ അദ്ദേഹം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ കളക്ടർമാരെ സജ്ജരാക്കി നിർത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വേഗത കൂട്ടാൻ അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ നേരിട്ടെത്തി ക്യാമ്പ് ചെയ്യാനും, റവന്യൂ മന്ത്രി സംസ്ഥാനതല ഏകോപനം നിർവ്വഹിക്കാനും തീരുമാനമായി.


മുഖ്യമന്ത്രിയുടെ അറിയിപ്പ്


മന്ത്രിമാരുമായും ജില്ലാ കളക്ടര്‍ടര്‍മാരുമായും ബന്ധപ്പെട്ട് സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം മുഖ്യമന്ത്രി വിലയിരുത്തി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളില്‍ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. തിരുവനന്തപുരത്ത് സി പി ജോണും പത്തനംതിട്ടയില്‍ പി സി വിഷ്ണുനാഥും കോട്ടയത്ത് മോന്‍സ് ജോസഫും ഇടുക്കിയില്‍ അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിര്‍വഹിക്കും. മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം എല്‍ എമാരുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്ടര്‍മാര്‍ക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാനുള്ള നിര്‍ദേശവും നല്‍കി. രണ്ടു പേരെ കാണാതായ തിരുവനന്തപുരം മുതലപ്പൊഴിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ വെസല്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് സംഘവും സ്ഥലത്തുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.




Feedback and suggestions