തമിഴ്നാട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് വി ഡി സതീശൻ


28, July, 2026
Updated on 28, July, 2026 1


തമിഴ്നാട്ടിൽ നിന്ന് കേരളം ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലേയ്ക്കുള്ള കരിങ്കല്ലിന്റെ ഇതര ഉത്പന്നങ്ങളുടെയും നീക്കം നിരോധിച്ച് സർക്കാർ. മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ ഡോ ടി പ്രഭുശങ്കറിന്റെതാണ് ഉത്തരവ്. മൂന്ന് മാസത്തേയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണത്തിൽ ഇളവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ, തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് കത്തയച്ചു. ദേശീയപാത നിർമാണത്തെ ഉൾപ്പെടെ നിയന്ത്രണം ബാധിച്ചെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.




കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേയ്ക്കുള്ള കരിങ്കൽ ഉത്പന്ന നീക്കമാണ് നിരോധിച്ചത്. കരിങ്കല്ല്, മെറ്റൽ ചിപ്സ്, ജെല്ലി, എം സാൻഡ് തുടങ്ങി നിരവധി ഉത്പന്നങ്ങൾ ഇനി മൂന്ന് മാസത്തേയ്ക്ക് ലഭ്യമാകില്ല. തമിഴ്നാട്ടിലെ ദൌർലഭ്യം പരിഗണിച്ചാണ് ഉത്തരവെന്നാണ് സർക്കാർ വാദം. കേരളത്തിലെ നിർമാണ പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിയ്ക്കും.





Feedback and suggestions