പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു


14, June, 2026
Updated on 14, June, 2026 128


സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു. നാല് ദിവസമായി ഉല്‍പ്പാദനം പൂര്‍ണമായി നിലച്ച നിലയിലാണ്. മദ്യം പാക്ക് ചെയ്യുന്നതിനുള്ള കുപ്പി, കേസ്, ലേബല്‍, ക്യാപ്പ് എന്നിവ ഇല്ലാത്തതാണ് ഉല്‍പ്പാദനത്തെ പ്രതിസന്ധിയിലാക്കിയത്.ടെന്‍ഡര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതാണ് പ്രശ്‌നമായത്. ബെവ്‌കോ എംഡി എം.ആര്‍ അജിത് കുമാറിന്റെ ഭാഗത്തു നിന്ന് ടെന്‍ഡര്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നടപടികളുണ്ടാകുന്നില്ല എന്നാണ് പരാതി.ടിഎസ്‌സിഎല്‍ മാനേജര്‍ നാലുതവണ വസ്തുക്കള്‍ ഇല്ല എന്ന് കാണിച്ച് എംഡിക്ക് കത്ത് നല്‍കിയിരുന്നു. കത്തിന് എംഡിക്ക് മറുപടിയോ നടപടിയോ ലഭിച്ചിട്ടില്ല. കനത്ത നഷ്ടമാണ് ഇതുമൂലം ബിവറേജസ് കോര്‍പ്പറേഷന്‍ ഉണ്ടാകാന്‍ പോകുന്നത്. ദിവസവും 6000 മുതല്‍ 10000 കേസ് വരെയാണ് കയറ്റി അയച്ചിരുന്നത്.




Feedback and suggestions