14, June, 2026
Updated on 14, June, 2026 3
ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള ദീർഘകാല തർക്കങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ചരിത്രപരമായ സമാധാന കരാർ ഇന്ന് ഒപ്പുവെക്കും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇക്കാര്യം സ്ഥിരീകരിച്ചതോടെ, മേഖലയിൽ നിലനിൽക്കുന്ന യുദ്ധഭീതിക്ക് വലിയൊരു പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.കരാർ നിലവിൽ വരുന്നതോടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും തുറന്നുനൽകും. ഇതിന് പകരമായി ഇറാൻ തുറമുഖങ്ങൾക്ക് മേലുള്ള നാവിക ഉപരോധം പിൻവലിക്കാനും, അമേരിക്ക മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുകൊടുക്കാനും, എണ്ണ കയറ്റുമതിക്ക് ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ ഇളവുകൾ അനുവദിക്കാനും ധാരണയായിട്ടുണ്ട്.ജനീവയിൽ വെച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫും തമ്മിലാണ് കരാറിൽ ഒപ്പുവെക്കുക. കരാറിൽ അന്തിമരൂപമായിട്ടില്ലെന്ന് ഇറാൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ചർച്ചകൾ ഊർജിതമായി നടക്കുന്നുണ്ട്.ജനീവയിൽ വെച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫും തമ്മിലാണ് കരാറിൽ ഒപ്പുവെക്കുക. കരാറിൽ അന്തിമരൂപമായിട്ടില്ലെന്ന് ഇറാൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ചർച്ചകൾ ഊർജിതമായി നടക്കുന്നുണ്ട്.സമ്പുഷ്ടീകരിച്ച യുറേനിയം അടക്കമുള്ള ആണവ തർക്കങ്ങളിൽ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കും. 60 ദിവസത്തിനുള്ളിൽ ഇതിൽ അന്തിമമായ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. ഈ നിർണ്ണായക സമാധാന ചർച്ചകൾക്ക് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് മുൻകൈ എടുത്തിരുന്നു. അടുത്തയാഴ്ച സാങ്കേതികതല ചർച്ചകൾ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആഗോള സമ്പദ്‌വ്യവസ്ഥയെയും പ്രത്യേകിച്ച് എണ്ണ വിപണിയെയും ബാധിക്കുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.