പരാജയം അംഗീകരിക്കുന്നു, പക്ഷേ ഒന്നും അവസാനിച്ചെന്ന് കരുതേണ്ട; കൂടുതൽ കരുത്തനായി തിരിച്ചുവരും; സർക്കാരിന് മുന്നറിയിപ്പുമായി പിണറായി വിജയൻ


4, June, 2026
Updated on 4, June, 2026 37



സർക്കാർ പുറത്തിറക്കിയ ധവളപത്രത്തെയും നയപ്രഖ്യാപനത്തെയും കടന്നാക്രമിച്ച് നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. സർക്കാർ മുന്നോട്ട് വെക്കുന്ന 'പുതുയുഗ കേരളം' എന്നത് കേവലം ഒരു മുദ്രാവാക്യം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. ധനവകുപ്പ് കൃത്യമായ വസ്തുതാ പരിശോധന നടത്തിയാണോ ധവളപത്രം തയ്യാറാക്കിയതെന്ന് അദ്ദേഹം നിയമസഭയിൽ ചോദിച്ചു.പശ്ചിമേഷ്യൻ യുദ്ധത്തെക്കുറിച്ച് നയപ്രഖ്യാപനത്തിൽ ഒരു പരാമർശം പോലുമില്ലെന്നും, അതിനെ നേരിടാനുള്ള കർമ്മപദ്ധതികളെക്കുറിച്ച് ഒരു വരി പോലും ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന യാതൊന്നും ഈ നയപ്രഖ്യാപനത്തിലില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.സർക്കാരിന്റെ നയങ്ങൾക്കെതിരെ നിലപാട് വ്യക്തമാക്കിയ പിണറായി വിജയൻ, പ്രതിപക്ഷത്തിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും സൂചന നൽകി. തങ്ങൾ പരാജയം അംഗീകരിച്ചാണ് പോകുന്നതെന്നും, എന്നാൽ ഇതോടെ എല്ലാം അവസാനിച്ചു എന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ കരുത്തോടെ തങ്ങൾ തിരിച്ചുവരുമെന്ന് അദ്ദേഹം സഭയിൽ പ്രഖ്യാപിച്ചു.












Feedback and suggestions