7, May, 2026
Updated on 7, May, 2026 4
തിരുവനന്തപുരം: കോൺഗ്രസ് നിയമസഭാകക്ഷി യോഗം ആരംഭിച്ചതിനു പിന്നാലെ മുഖ്യമന്ത്രിപദത്തിനായുള്ള ചരടുവലി അതി ശക്തമാക്കി എഐസിസി ജനറൽ സെക്രടറി കെ.സി വേണു ഗോപാൽ. എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിൽ കെപിസിസി ആസ്ഥാ നത്തെ മീഡിയ റൂമിലാണ് യോഗം നടക്കുന്നത് അതേസമയം, മുഖ്യമന്ത്രി മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് അനുകൂലിക്കുന്ന എംഎൽഎമാരോട് കെ സി വേണുഗോപാല്‍ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നു.
നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം തെളിയിച്ചാൽ രാഹുലിന്റെ അനുമതി കിട്ടുമെന്ന പ്രതീഷയിലാണ് കെ സി ക്യാമ്പ്. എന്നാല്‍, എംഎല്‍എമാരുടെ എണ്ണം മാത്രം ആകരുത് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള പരിഗണന എന്ന് നിരീക്ഷകരോട് സതീശൻ ആവശ്യപ്പെട്ടു. എല്ലാ ഘടകങ്ങളും പരിഗണിക്കണമെന്നാണ് വിഡി സതീശ ന്‍റെ ആവശ്യംഇതിനിടെ കെ സി വേണുഗോ പാലിനെ മുഖ്യമന്ത്രി യാക്കണമെ ന്നാവശ്യ പ്പെട്ട് നിരീക്ഷകർക്ക് കെ സുധാകരൻ കത്ത് നൽകി.
മുഖ്യമന്ത്രി ചര്‍ച്ചയില്‍ 47 എംഎൽ എമാരുടെ പിന്തുണ ഉറപ്പായതായെന്നാണ് കെസി വേണുഗോപാൽ വിഭാഗം പറയു ന്നത്. 16 എംഎൽഎമാർ എങ്കിലും തന്റെ പേര് പറയുമെന്ന് രമേശ് ചെന്നിത്തല കരുതുന്നു. 9 എംഎൽഎമാർ ഒപ്പമെന്ന് വി ഡി സതീശൻ ക്യാമ്പ് പറയുന്നു. എന്നാൽ, നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയിൽ എംഎൽഎമാർ അഭിപ്രായം മാറ്റുമോ എന്ന ആശങ്ക ഗ്രൂപ്പ് മാനേജർമാർക്കുണ്ട്.എംഎൽഎമാരെ ഒപ്പം നിർത്താൻ മന്ത്രിസ്ഥാനം ഉൾപ്പെടെ പലർക്കും വാഗ്ദാനം നല്കുന്നതായും അറിയുന്നു.