തിരുവനന്തപുരത്ത് രണ്ടാം വിമാനത്താവളത്തിനായുള്ള ചർച്ചകള്‍ സജീവം


24, April, 2026
Updated on 24, April, 2026 8


തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടാം വിമാനത്താവളത്തിനായുള്ള ചർച്ചകള്‍ സജീവം. മുംബയിലടക്കം രണ്ട് വിമാനത്താവളങ്ങളുള്ളതിന്റെ മാതൃകയിലാണ് തലസ്ഥാനത്തും രണ്ടാം വിമാനത്താവളം.ലോകസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രകടന പത്രികയില്‍ തലസ്ഥാനത്തെ രണ്ടാം വിമാനത്താവളം ഉള്‍പ്പെട്ടിരുന്നു. നിലവിലെ തിരുവനന്തപുരം വിമാനത്താവള വികസനത്തിന് പരിമിതി ഏറെയാണ്.സ്ഥലക്കുറവാണ് പ്രശ്നം. 750 ഏക്കർ സ്ഥലത്താണ് വിമാനത്താവളം. മറ്റ് വൻ നഗരങ്ങളിലെ വിമാനത്താവളങ്ങള്‍ 4000 ഏക്കർ വരെ വിസ്തൃതിയിലാണ്. ഇവിടെ റണ്‍വേ വികസനത്തിന് പോലും സ്ഥലമില്ലാതെ വലയുകയാണ് അധികൃതർ.തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളാണ് രണ്ടാം വിമാനത്താവളത്തിനായി പരിഗണിക്കുന്നത്. നാവായിക്കുളം അടക്കം പരിഗണനയിലുണ്ട്. നേരത്തേ നെയ്യാറ്റിൻകര, പാറശാല മേഖലകള്‍ പരിഗണിച്ചെങ്കിലും അനുയോജ്യമല്ലെന്ന് കണ്ടെത്തിയിരുന്നു.തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, കൊല്ലം ജില്ലയിലെ ഭൂരിപക്ഷം ആളുകളും പത്തനംതിട്ട, ആലപ്പുഴ തമിഴ്നാട്ടിലെ തെങ്കാശി തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരും ആശ്രയിക്കുന്നുണ്ട്.കേരളത്തിലെ മറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളുമായി താരത്മ്യം ചെയ്യുമ്ബോള്‍ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്നും കൂടുതല്‍ സർവീസുകളില്ല. അന്താരാഷ്ട്ര വിമാനത്താവള വികസനം സാദ്ധ്യമായാല്‍ തിരുവനന്തപുരത്ത് നിന്ന് വൻതോതില്‍ സർവീസുകള്‍ പുതുതായി ആരംഭിക്കാനാവും.ചാക്കയില്‍ പ്രവർത്തിയ്ക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലവിലെ സാഹചര്യത്തില്‍ ജനസാന്ദ്രത കൂടിയ മേഖലയായത് കൊണ്ടും കടലിനോടു ചേർന്ന് കിടക്കുന്ന വിമാനത്താവളമായതുകൊണ്ടും സ്ഥലമേറ്റെടുപ്പ് പ്രായോഗികമല്ല.എയർപോർട്ട് വികസനത്തിന്‌ കുറഞ്ഞത് 1500, 2000 ഏക്കർ ഭൂമിയെങ്കിലും ആവശ്യമാണ്. തിരുവനന്തപുരം നഗരത്തിൻ്റെ പ്രധാന ഭാഗമായ ചാക്ക ഭാഗത്ത് ഇത്രയും ഭൂമി ഏറ്റെടുത്താല്‍ നഗരത്തിൻ്റെ വളർച്ചയ്ക്ക് തടസ്സമാകും.അതിനാലാണ് രണ്ടാം വിമാനത്താവളമെന്ന ചർച്ചയിലേക്ക് പോവുന്നത്. കേന്ദ്രസർക്കാരും അദാനിയും രണ്ടാം വിമാനത്താവള ചർച്ചയില്‍ സജീവമാണെന്നാണ് അറിയുന്നത്.തിരുവനന്തപുരം നഗരത്തില്‍ നിന്നും 38 കിലോമീറ്ററും കൊല്ലം നഗരത്തില്‍ ബൈപ്പാസില്‍ നിന്നും 27 കിലോമീറ്ററും മാറി സ്ഥിതി ചെയ്യുന്ന ധാരാളം ഭൂമി ലഭ്യമായ തിരുവനന്തപുരം - കൊല്ലം ജില്ലാ അതിർത്തിയായ നാവായിക്കുളത്തായിരിക്കും രണ്ടാം അന്താരാഷ്ട്ര വിമാനത്താവളത്തിന് ഏറ്റവും അനുയോജ്യമായ ലൊക്കേഷൻ എന്നാണ് വിലയിരുത്തല്‍.ഇവിടെ വിമാനത്താവളം വന്നാല്‍ നിലവില്‍ തിരുവനന്തപുരം വിമാനത്താവളത്തെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തെങ്കാശി, ചെങ്കോട്ട ഭാഗത്തുള്ളവർക്ക് എയർപോർട്ടിലേക്കുള്ള ദൂരം കുറയും. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയില്‍ ഉളളവർക്കും തെങ്കാശി ,ചെങ്കോട്ട തുടങ്ങിയ തമിഴ്നാട് ജില്ലകളില്‍ നിന്നുള്ളവർക്കും എളുപ്പത്തില്‍ എത്തിച്ചേരാനാവും.




കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ വ്യാവസായിക മേഖലകളുടെ വളർച്ചയ്ക്കും ഇത് കൂടുതല്‍ സഹായകമാകും.




കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കൊല്ലം - മധുര വ്യാവസായിക ഇടനാഴി, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിഴിഞ്ഞം - നാവായിക്കുളം ഗ്രോത്ത് കോറിഡോർ, എം.സി റോഡും എംസി റോഡിന് സമാന്തരമായി പുതിയതായി നിർമ്മിക്കുവാൻ പോകുന്ന ഗ്രീൻഫീല്‍ഡ് ഹൈവേ എന്നിവയും ഒപ്പം ആറുവരിയായി വികസിപ്പിക്കുന്ന എൻ.എച്ച്‌ 66ഉം ഈ എയർപോർട്ടിന് സമീപത്ത് കൂടിയായിരിക്കും കടന്നുപോകുന്നത്.




സില്‍വർ ലൈൻ ഹൈസ്പീഡ് റെയില്‍ കോറിഡോർ എയർപോർട്ടിന് സമീപത്തുകൂടിയായിരിക്കും കടന്നുപോവുക. അന്താരാഷ്ട്ര എയർപോർട്ടില്‍ ഒരു സില്‍വർലൈൻ സ്റ്റേഷൻ കൂടി നിർമിച്ചാല്‍ പല സ്ഥലങ്ങളില്‍ നിന്നുള്ളവർക്ക് അതിവേഗപാത ഉപയോഗിച്ച്‌ എയർപോർട്ടിലേക്ക് എത്താം.




നിലവില്‍ ആലപ്പുഴ, പത്തനംതിട്ട, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് തിരുവനന്തപുരം വിമാനത്താവളത്തിലേക്കും കൊച്ചി വിമാനത്താവളത്തിലേക്കും ഒരേ ദൂരം ആയതിനാലും തിരുവനന്തപുരത്തെ അപേക്ഷിച്ച്‌ കൊച്ചിയില്‍ വിമാന നിരക്ക് കുറവായതിനാലും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്.




നാവായിക്കുളം ഭാഗത്തേക്ക് എയർപോർട്ട് വരുമ്ബോള്‍ ഈ ജില്ലകളില്‍ ഉള്‍പ്പെടെയുള്ളവർക്ക് പുതിയ എയർപോർട്ടിലേക്കുള്ള ദൂരം കുറയുകയും വളരെ പെട്ടെന്നുതന്നെ എത്തിച്ചേരുവാനും സാധിക്കും.




പി.പി.പി മോഡലില്‍ എയർപോർട്ട് നിർമ്മിച്ചാല്‍ കൂടുതല്‍ വിമാനകമ്ബനികളെ ഇവിടേയ്ക്ക് ആകർഷിക്കാനും വിമാനനിരക്ക് കുറയ്ക്കാനും സാധിക്കും.




വലിയ നീളവും വീതിയുമുള്ള റണ്‍വേകള്‍ നിർമ്മിക്കുന്നതിലൂടെ അപകട സാദ്ധ്യതയും കുറയും. ഇപ്പോഴുള്ള വിമാനത്താവളം പോലെ സമീപത്ത് കടല്‍ പ്രദേശവും വലിയ മലനിരകളും ഒന്നും തന്നെ തൊട്ടടുത്ത് ഇല്ലാത്ത നാവായിക്കുളം ഭാഗത്ത്‌ ലോകത്തിലെ തന്നെ ഏറ്റവും സേഫ് ആയിട്ടുള്ള വിമാനത്താവളം നിർമിക്കാം.ബാംഗ്ലൂർ വിമാനത്താവളം നഗരത്തില്‍ നിന്ന് 45 കിലോമീറ്റർ ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. ചെന്നൈ വിമാനത്താവളം നഗരത്തില്‍ നിന്നും 20 കിലോമീറ്റർ ദൂരം ഉണ്ട്, ഹൈദരാബാദ് എയർപോർട്ട് നഗരത്തില്‍ നിന്നും 27 കിലോമീറ്റർ ദൂരമുണ്ട്. കൊച്ചി വിമാനത്താവളം നഗരത്തില്‍ നിന്നും 35 കിലോമീറ്ററിലധികം ദൂരം ഉണ്ട്.എയർപോർട്ട് വികസനത്തിനോടൊപ്പം തന്നെ മെട്രോ കണക്റ്റിവിറ്റി, റോഡ് വികസനം തുടങ്ങിയവ കൂടി സാധ്യമാക്കുമ്ബോള്‍ നഗരങ്ങളില്‍ നിന്നും എയർപോർട്ടിലേക്കുള്ള ദൂരവും സമയവും കുറയും.തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന ഈ പദ്ധതി ഗൗരവത്തോടെയാണ് പരിഗണിക്കപ്പെടുന്നത്. രണ്ടാം വിമാനത്താവളത്തിന്റെയും നടത്തിപ്പ് അദാനിക്കായിരിക്കുമെന്നും സൂചനകളുണ്ട്.






































































Feedback and suggestions