അമേരിക്ക – ഇറാൻ രണ്ടാംഘട്ട സമാധാന ചർച്ചയിൽ ട്രംപും പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട്


21, April, 2026
Updated on 21, April, 2026 30


വാഷിങ്ടൺ: പാക്കിസ്ഥാനിൽ നടക്കുന്ന അമേരിക്ക – ഇറാൻ രണ്ടാംഘട്ട ചർച്ചയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട്. കരാർ നടപ്പാക്കൽ സംബന്ധിച്ചുള്ള ഇറാൻ പ്രതിനിധികളുമായുള ചർച്ചയിൽ പുരോഗതി ഉണ്ടായാൽ ഡൊണാൾഡ് ട്രംപ് നേരിട്ടോ ഓൺലൈൻ വഴിയോ ഈ ചർച്ചയിൽ പങ്കുചേരുമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാഴ്ച്ചത്തെ വെടിനിർത്തൽ കരാർ ബുധനാഴ്ച അവസാനിരിക്കെയാണ് പാകിസ്താനിൽ രണ്ടാംഘട്ട സമാധാന ചർച്ചകൾക്ക് വേദിയൊരുങ്ങുന്നത്. എന്നാൽ ഇറാൾ അമേരിക്ക ചർച്ച സംബന്ധിച്ച് അനിശ്ചിതത്വങ്ങളും നിലനിൽക്കുന്നുണ്ട്. ഹോർമുസിൽ അമേരിക്ക ഇറാൻ കപ്പൽ പിടിച്ചെ ടുത്തതിനെ തുടർന്ന് ചർച്ചയിൽനിന്ന് വിട്ടുനിൽക്കുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, അത്തരമൊരു അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് റോയിട്ടേഴ് റിപ്പോർട്ട് ചെയ്തു. ഇറാൻ പങ്കെടുത്തേക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ നാമെ പാകിസ്താ നിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച നടന്നേക്കുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി പാകിസ്‌താൻ എല്ലാ ഒരുക്ക ങ്ങളും നടത്തിവരികയാണെന്നാണ് റിപ്പോർട്ട്. ഇസ്ലാമാബാദിലെ വിവിധയിട ങ്ങളിലായി 20,000-ഓളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പാകിസ്‌താൻ വിന്യസിച്ചിരിക്കുന്നത്. ചർച്ചയ്ക്ക് മുന്നോടിയായി അമേരിക്കൻ സുരക്ഷാ ഉദ്യോഗ സ്ഥരും ഇസ്ലാമാബാദിൽ എത്തിയിട്ടുണ്ട്.






Feedback and suggestions