ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം: സ്ത്രീകളേക്കാള്‍ റിസ്‌ക് കൂടുതല്‍ പുരുഷന്മാര്‍ക്കെന്ന് കണക്കുകള്‍; പുരുഷന്മാരിലെ മരണനിരക്ക് സ്ത്രീകളിലേതിനേക്കാള്‍ ഇരട്ടിയിലേറെ

Men Suffer Higher Mortality Rates From Broken Heart Syndrome
10, June, 2025
Updated on 10, June, 2025 37

Men Suffer Higher Mortality Rates From Broken Heart Syndrome

ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം മൂലമുള്ള പുരുഷന്മാരുടെ മരണനിരക്ക് സ്ത്രീകളുടേതിനേക്കാള്‍ ഇരട്ടിയിലേറെയെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ കണക്ക്. അമേരിക്കയിലെ 200000 ആശുപത്രികളില്‍ നിന്ന് ശേഖരിച്ച ഡാറ്റ പരിശോധിച്ച ശേഷമാണ് അസോസിയേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2016 മുതല്‍ 2020 വരെയുള്ള കാലയളവിലെ വിവരങ്ങളാണ് ശേഖരിച്ചത്. ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോമുമായി ആശുപത്രിയിലെത്തിയ കേസുകളില്‍ 83 ശതമാനവും സ്ത്രീകളാണെങ്കിലും പുരുഷന്മാരിലെ മരണനിരക്ക് ഇരട്ടിലധികം കൂടുതലാണ്. ഈ അവസ്ഥ മൂലമുള്ള മരണനിരക്ക് സ്ത്രീകളില്‍ 5.5 ശതമാനമാണ്. എന്നാല്‍ പുരുഷന്മാരുടെ മരണനിരക്ക് 11.2 ശതമാനമാണ്. (Men Suffer Higher Mortality Rates From Broken Heart Syndrome)

എന്താണ് ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം?

മാനസികവും ശാരീരികവുമായ സ്‌ട്രെസ് മൂലം ഹൃദയത്തിനുണ്ടാകുന്ന തകരാറിനെയാണ് ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം എന്ന് വിളിക്കുന്നത്. ഹൃദയാഘാതത്തിന് സമാനമായ ബുദ്ധിമുട്ടുകളാണ് ഈ അവസ്ഥയിലുമുണ്ടാകുക. നെഞ്ചുവേദനയും ശ്വാസതടസ്സവും തന്നെയാണ് പ്രധാന ലക്ഷണങ്ങള്‍. ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം ഹൃദയാഘാതം, ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചുപോകുന്ന അവസ്ഥ, സ്‌ട്രോക് മുതലായവയിലേക്ക് നയിച്ചേക്കാം.

പുരുഷന്മാരില്‍ മരണനിരക്ക് കൂടുന്നതിന് ഹാര്‍ട്ട് അസോസിയേഷന്‍ കണ്ടെത്തിയ കാരണങ്ങള്‍

സ്‌ട്രെസിനോട് സ്ത്രീകളുടേയും പുരുഷന്മാരുടേയും ശരീരങ്ങള്‍ പ്രതികരിക്കുന്നതിലെ വ്യത്യാസം കൊണ്ടാണ് ഇത് സംഭവിക്കുന്നത്. മാനസിക സമ്മര്‍ദം പ്രകടിപ്പിക്കുന്നതിനും മറ്റുള്ളവരോട് പങ്കുവയ്ക്കുന്നതിനും പുറത്തുനിന്ന് പിന്തുണയും സഹായവും തേടുന്നതിനും പുരുഷന്മാര്‍ക്കുള്ള വിമുഖതയും മരണനിരക്ക് ഉയരാന്‍ കാരണമാകുന്നുണ്ട്. കൃത്യമായ ബോധവത്കരണം കൊണ്ട് മാത്രമേ ഇതിനെ മറികടക്കാനാകൂ. 61 വയസിന് ശേഷം ഹൃദയത്തിന് തകരാര്‍ സംഭവിക്കാന്‍ സാധ്യത കൂടുകയാണ്. അതിനാല്‍ ഹൃദയാരോഗ്യത്തിലും മാനസികാരോഗ്യത്തിലും പ്രത്യേക ശ്രദ്ധ വേണം.





Feedback and suggestions