നിസാരമായി കാണരുത് ഈ ലക്ഷണങ്ങള്‍; ഹൃദയസംരക്ഷണത്തിനായി ഇവ ശ്രദ്ധിക്കാം

ways to prevent heart disease
10, June, 2025
Updated on 10, June, 2025 64

ways to prevent heart disease

തിരക്കുപിടിച്ച ജീവിതവും ,അലസമായ ജീവിതശൈലിയും ഹൃദയാഘാത മരണങ്ങൾ കൂട്ടുന്നു.കൊറോണറി ആര്‍ട്ടറി ഡിസീസ്, ഹൃദയമിടുപ്പിലുണ്ടാകുന്ന വ്യത്യാസം, ജനനസമയത്ത് ഉണ്ടാകുന്ന വൈകല്യം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, പ്രമേഹം എന്നിവ രോഗത്തിന് കാരണമാകുന്നു. രോഗലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുന്നത് അപകടസാധ്യത കുറയ്ക്കുന്നതിനും രോഗം നിയന്ത്രണവിധേയമാക്കുന്നതിനും സഹായിക്കും.

അറിയാം രോഗലക്ഷണങ്ങള്‍

  • ശ്വാസംമുട്ടല്‍ – ജോലികള്‍ ചെയ്യുമ്പോഴോ വിശ്രമത്തിലായിരിക്കുമ്പോഴോ ശ്വാസതടസം അനുഭവപ്പെടുന്നത് ഹൃദ്രോഗത്തിന്റെ ലക്ഷണമാണ്
  • നെഞ്ചിന് ഉണ്ടാകുന്ന അസ്വസ്ഥത – തുടര്‍ച്ചയായി നെഞ്ചില്‍ വേദന ,സമ്മര്‍ദ്ദം എന്നിവ അനുഭവപ്പെടുക.
  • ക്ഷീണം – ഇടയ്കിടയ്ക്ക് ക്ഷീണം,വിയര്‍പ്പ് എന്നിവ അനുഭവപ്പെടുന്നത്.(രക്തം ശരിയായരീതിയില്‍ പമ്പ് ചെയ്യാതിരിക്കുമ്പോഴാണ് ഇവ ഉണ്ടാകുന്നത്)
  • ക്രമരഹിതമായ ഹൃദയമിടിപ്പ് – ഹൃദയം വളരെ വേഗത്തിലോ, സാവധാനത്തിലോ, അല്ലെങ്കില്‍ ക്രമരഹിതമായോ മിടിക്കുന്നത് അരിഹ്മിയയുടെ ലക്ഷണമാവാം.
  • നീര് വയ്ക്കുന്നത് – കണങ്കാല്‍ ,പാദം എന്നിവടങ്ങളില്‍ ഉണ്ടാകുന്ന നീര് ഹൃദ്രോഗത്തിന്റെ ലക്ഷണമാണ്.
  • ആരോഗ്യം സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍

    • ദിവസവും അരമണിക്കൂര്‍ നടക്കുക. രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനും ഹൃദയത്തിനെ മെച്ചപ്പെടുത്തുന്നതിനും ഇത് നല്ലതാണ്.
    • പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുക. നട്ട്‌സ്, സീഡ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പെടുത്തുക. കൃത്യമായ അളവില്‍ മാത്രം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ജങ്ക് ഫുഡ് ഉപയോഗം കുറയ്ക്കുകയും ചെയ്യാം.
    • ദിവസവും 8 മുതല്‍ 10 ഗ്ലാസ് വെള്ളം വരെ കുടിക്കുക. ധാരാളം വെള്ളം കുടിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും, സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.
    • ശരീരത്തിന് വിശ്രമം ആവശ്യമായതിനാല്‍ ദിവസവും 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങേണ്ടതാണ്.
    • പുകവലി മദ്യപാനം എന്നിവ ഉപേക്ഷിക്കുക. പുകവലി ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുകയും, രക്തധമനികളെ നശിപ്പിക്കുകയും ചെയ്യും.
    • മദ്യം ഉപയോഗിക്കുന്നത് ഹൃദയത്തിന്റെ പേശികളെ ദുര്‍ബലപ്പെടുത്താനും രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.
    • സമ്മര്‍ദ്ദം, അമിതവണ്ണം എന്നിവ നിയന്ത്രിക്കുക.
    • മാസത്തിലൊരിക്കലെങ്കിലും കൊളസ്ട്രോള്‍ ചെക്ക് ചെയ്യുക





Feedback and suggestions