പോളിം​ഗ് സാമ​ഗ്രികൾ വിതരണം ചെയ്തു


8, April, 2026
Updated on 8, April, 2026 3





ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലെ പോളിം​ഗ് ബൂത്തുകളിലേയ്ക്കുള്ള പോളിം​ഗ് സാമ​ഗ്രികൾ വിതരണം ചെയ്തു. അതത് നിയോജക മണ്ഡലങ്ങളിൽ സജ്ജീകരിച്ച വിതരണ കേന്ദ്രങ്ങളിലാണ് സാമ​ഗ്രികളുടെ വിതരണം നടന്നത്. പ്രിസൈഡിം​ഗ് ഓഫീസർ, ഫസ്റ്റ് പോളിം​ഗ് ഓഫീസർ, രണ്ട് പോളിം​ഗ് ഓഫീസർമാർ എന്നിവരടങ്ങിയ സംഘമാണ് വിതരണ കേന്ദ്രങ്ങളിൽ എത്തി പോളിം​ഗ് സാമ​ഗ്രികൾ ഏറ്റുവാങ്ങിയത്. തുടർന്ന് റൂട്ട് ഓഫീസറുടെ സഹായത്തോടെ അവരവർക്ക് നിയോ​ഗിക്കപ്പെട്ട പോളിം​ഗ് ബൂത്തുകളിൽ സാമ​ഗ്രികൾ എത്തിച്ചു. 




വട്ടിയൂർക്കാവ്- 209, ആറ്റിങ്ങൽ- 213, അരുവിക്കര- 237, കാട്ടാക്കട-222, വാമനപുരം-231, തിരുവനന്തപുരം-230, കോവളം-269, വർക്കല-202, കഴക്കൂട്ടം-216, നേമം-209, ചിറയിന്‍കീഴ്-212, നെടുമങ്ങാട്-252, പാറശ്ശാല-257, നെയ്യാറ്റിൻകര-214 എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ പോളിം​ഗ് ബൂത്തുകളുടെ എണ്ണം. ആകെ 3173 പോളിം​ഗ് ബൂത്തുകളാണ് ഉള്ളത്. ഇന്നലെ (ഏപ്രിൽ 8) ഉച്ചയ്ക്ക് 2 മണിയോടു കൂടി എല്ലാ നിയോജക മണ്ഡലങ്ങളിലേയും പോളിം​ഗ് സാമ​ഗ്രികളുടെ വിതരണം പൂർത്തീകരിച്ചു. ജില്ലയിൽ 14 വിതരണ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരുന്നത്.










Feedback and suggestions