രേഖകൾ ഇല്ലാത്ത കടത്തികൊണ്ടുവന്ന പണവുമായി യുവാവ് പിടിയിൽ


4, April, 2026
Updated on 4, April, 2026 130


നെയ്യാറ്റിൻകര : അമരവിള ചെക്ക് പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയിൽ അന്തർ സംസ്ഥാന സർവീസ് ബസ്സിൽ നിന്നും രേഖകൾ ഇല്ലാത്ത കടത്തികൊണ്ടുവന്ന പണവുമായി യുവാവ് പിടിയിൽ. കർണാടക സ്വദേശി നാരായണൻ സ്വാമി ( 29 ) നെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ കൈയിൽ 17.5 ലക്ഷം രൂപയാണ് കണ്ടെത്തിയത്. പിടികൂടിയ 17.5 ലക്ഷം രൂപ എക്സൈസ് സംഘം ഇൻകംടാക്സിന് കൈമാറും. പണം എത്തിനാണ് കേരളത്തിൽ കൊണ്ടു വന്നതിനെക്കുറിച്ചും ബന്ധപ്പെട്ട അധികാരിക്കൾ അന്വേഷിക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.




Feedback and suggestions