31, March, 2026
Updated on 31, March, 2026 43
എറണാകുളം : സിപിഎമ്മിനെതിരെ കടുത്ത പരിഹാസവുമായി നടൻ സലിം കുമാർ. ശാസ്ത്രത്തെ പോലും സിപിഐഎം തോൽപ്പിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു. ഇപ്പോൾ സഖാവിനെ അടുത്തുകൊണ്ട് നിർത്തിയാൽ മതിയെന്നും സലിം കുമാർ പരിഹസിച്ചു. രമേഷ് പിഷാരടി അരിപൊടിയുടെ പരസ്യത്തിൽ ഉള്ളതുകൊണ്ട് പുട്ട് ഉണ്ടാക്കി കഴിക്കില്ല, അത്രയ്ക്കും ലോലന്മാരാണ് സഖാക്കൾ എന്നും സലിം കുമാർ പരിഹസിച്ചു.
"എന്നെ രാഷ്ട്രീയപ്രചരണത്തിൽ നിന്നും വിലക്കണമെന്നാണ് ഇപ്പോൾ അവരുടെ ആവശ്യം. ഒറ്റ പരിപാടിയിലൂടെ പ്രചരണ നിർത്തണം എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ അത് കയറി വൈറലായി. സഖാക്കൾക്ക് കുരു പൊട്ടാൻ തുടങ്ങി. ദയവ് ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശൻനെ ചർച്ചക്ക് വെല്ലുവിളിക്കരുത്. പുലിമടയിൽ തല വയ്ക്കരുതെന്ന് ഞാൻ പറയും. പണ്ട് തോമസ് ഐസക്കിനെ ഒന്ന് ചർച്ചയ്ക്ക് വിളിച്ചത് ഓർമ്മയുണ്ടല്ലോ, തോമസ് ഐസക്കിനെകൊണ്ട് മൂക്ക് കൊണ്ട് ധൃതരാഷ്ട്രർ എന്ന് എഴുതിച്ച ആളാണ് വി ഡി സതീശൻ. മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് ‘ഋതിക്ക് റോഷൻ’ എന്ന് വി ഡി എഴുതിക്കും എന്നും സലിം കുമാർ അഭിപ്രായപ്പെട്ടു.