31, March, 2026
Updated on 31, March, 2026 3
മാരകമായ ആക്രമണങ്ങൾ നടത്തുന്ന പലസ്തീനികൾക്ക് വധശിക്ഷ നൽകുന്ന വിവാദ നിയമം ഇസ്രായേൽ പാർലമെൻ്റ് (നെസെറ്റ്) തിങ്കളാഴ്ച പാസാക്കി. സൈനിക കോടതികൾ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഫലസ്തീനികൾക്ക് തൂക്കിക്കൊല്ലുന്നത് നിർബന്ധിത ശിക്ഷയാക്കുന്നതാണ് പുതിയ നിയമം.പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ തീവ്ര വലതുപക്ഷ സഖ്യകക്ഷികളുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ആരോപിച്ച് ആഗോളതലത്തിൽ വലിയ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.ബെഞ്ചമിൻ നെതന്യാഹു
'ഇറാന് ഇനി യുറേനിയം സമ്പുഷ്ടീകരണത്തിന് കഴിയില്ല': നെതന്യാഹു
ഇസ്രായേലിന്റെ നിലനിൽപ്പ് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആക്രമണങ്ങൾ നടത്തുന്നവർക്ക് മാത്രമേ ഈ നിയമപ്രകാരം വധശിക്ഷ ലഭിക്കൂ. സമാനമായ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുന്ന ജൂത ഇസ്രായേലികൾക്ക് ഈ നിയമം ബാധകമാകില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
പുതിയ നിയമപ്രകാരം ശിക്ഷാവിധി വന്ന് 90 ദിവസത്തിനുള്ളിൽ വധശിക്ഷ നടപ്പാക്കണം. ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനോ മാപ്പിനായി അപേക്ഷിക്കാനോ പരിമിതമായ അവസരങ്ങൾ മാത്രമേയുള്ളൂ. പ്രത്യേക സാഹചര്യങ്ങളിൽ കോടതികൾക്ക് ജീവപര്യന്തം തടവ് നൽകാം, എന്നാൽ ഈ സാഹചര്യങ്ങൾ എന്താണെന്ന് നിയമത്തിൽ വ്യക്തമാക്കുന്നില്ല.