19, March, 2026
Updated on 19, March, 2026 118
ഇറാനിലെ ഭരണകൂടത്തെ തകർക്കാനായിട്ടില്ലെന്ന് സമ്മതിച്ച് അമേരിക്ക. ഇറാൻ ഭരണകൂടം ഇപ്പോഴും തകർക്കപ്പെടാതെ നിലകൊള്ളുന്നുവെന്ന് അമേരിക്കൻ ഇൻറലിജൻസ് മേധാവി തുൾസി ഗബാർഡ് പറഞ്ഞു. എന്നാൽ ആക്രമണങ്ങളിലൂടെ നേതൃത്വത്തിൻ്റെയും സൈന്യത്തിൻ്റെയും ശേഷി കുറയ്ക്കാനായിട്ടുണ്ടെന്നും ഗബാർഡ്. യുദ്ധം ആരംഭിച്ച ശേഷമുള്ള ആദ്യ കോൺഗ്രസ് ഹിയറിങ്ങിലാണ് ഗബാർഡിൻ്റെ പ്രസ്താവന.ഹോർമുസ് കടലിടുക്കിൽ പ്രശ്നമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും തുൾസി ഗബാർഡ്. ഇറാൻ ഒരു ആസന്ന ഭീഷണിയായിരുന്നോ എന്ന ചോദ്യത്തിന് പ്രസിഡൻ്റ് ആണ് അതിന് മറുപടി പറയേണ്ടതെന്നും ഗബാർഡ് പറഞ്ഞു. അതേസമയം ഇറാന്റെ സൗത്ത് പാഴ്സ് വാതകപ്പാടത്തിന് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾ ലക്ഷ്യം വെക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഖത്തറിലെ പ്രധാന വാതക ഹബ്ബായ റാസ് ലഫാൻ കേന്ദ്രത്തിന് നേരെ ഇറാൻ മിസൈൽ തൊടുത്തു.