ഹാവൂ അങ്ങനെയെത്തി! സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്


17, March, 2026
Updated on 17, March, 2026 4


ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. ആദ്യഘട്ട പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഏറെ വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. പറഞ്ഞ സമയത്ത് പട്ടിക പ്രഖ്യാപിക്കാന്‍ സാധിക്കാത്തതില്‍ കോണ്‍ഗ്രസ് നേതൃത്വം വലിയ തോതില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.55 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് നിലവില്‍ കോണ്‍ഗ്രസ് പുറത്തുവിട്ടത്. 90 സീറ്റുകളില്‍ മത്സരിക്കുമെന്നായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. അങ്ങനെയെങ്കില്‍ ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന. കണ്ണൂര്‍, ആറന്മുള, ചെങ്ങന്നൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.


കോണ്‍ഗ്രസ് മത്സരാര്‍ഥികള്‍

കെ മുരളീധരൻ- വട്ടിയൂർക്കാവ്, വിടി ബൽറാം- തൃത്താല, ടിഎൻ പ്രതാപൻ- മണലൂർ, വിപി സജീന്ദ്രൻ- കുന്നത്തുനാട്, ബിന്ദു കൃഷ്ണ‌- കൊല്ലം, കെ പ്രവീൺ കുമാർ- കൊയിലാണ്ടി, ഒജെ ജനീഷ്- കൊടുങ്ങല്ലൂർ, കെസി സുബ്രഹ്‌മണ്യൻ- തരൂർ, കെപി നൗഷാദ് അലി- പൊന്നാനി, സുമേഷ് അച്യുതൻ- ചിറ്റൂർ, അയിഷ പോറ്റി- കൊട്ടാരക്കര.


ഐസി ബാലകൃഷ്ണൻ- ബത്തേരി, കെഎം അഭിജിത്ത്- നാദാപുരം, കെ ജയന്ത്- കോഴിക്കോട് നോർത്ത്, സണ്ണി ജോസഫ്- പേരാവൂർ, സജീവ് ജോസഫ് – ഇരിക്കൂർ), ഐസി ബാലകൃഷ്ണൻ- സുൽ‌ത്താൻ ബത്തേരി, ടി സിദ്ദിഖ്- കൽ‌പറ്റ, എപി അനിൽകുമാർ- വണ്ടൂർ, ആര്യാടൻ ഷൗക്കത്ത്- നിലമ്പൂർ, സനീഷ് കുമാർ ജോസഫ്- ചാലക്കുടി.റോജി എം ജോൺ- അങ്കമാലി, അൻവർ സാദത്ത്- ആലുവ, വിഡി സതീശൻ- പറവൂർ, ടിജെ വിനോദ്- എറണാകുളം, ഉമ തോമസ്- തൃക്കാക്കര, മാത്യു കുഴൽനാടൻ- മൂവാറ്റുപുഴ, തിരുവഞ്ചൂർ രാധാകൃഷ്ണൻ- കോട്ടയം, ചാണ്ടി ഉമ്മൻ- പുതുപ്പള്ളി, രമേശ് ചെന്നിത്തല- ഹരിപ്പാട്, സിആർ മഹേഷ്- കരുനാഗപ്പള്ളി, പിസി വിഷ്ണുനാഥ്- കുണ്ടറ, എം വിൻസന്റ്- കോവളം, വിപി സജീന്ദ്രൻ- കുന്നത്തുനാട്, ജ്യോതികുമാർ‌ ചാമക്കാല- പത്തനാപുരം, വിദ്യാ ബാലകൃഷ്ണൻ- എലത്തൂർ, രമേശ് പിഷാരടി- പാലക്കാട്




Feedback and suggestions