അമേരിക്കയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടും: പ്രവാസി ഇറാനികള്‍ക്ക് ഭരണകൂടത്തിന്റെ ഭീഷണി


14, March, 2026
Updated on 14, March, 2026 11


ടെഹ്‌റാന്‍: ഇറാനെതിരായ അമേരിക്കയുടേയും ഇസ്രയേലിന്റെയും നടപടികള്‍ക്ക് ഏതെങ്കിലും പ്രവാസി ഇറാനികള്‍ പിന്തുണ പ്രഖ്യാപിച്ചാല്‍ അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നു ഇറാന്‍ ഭരണകൂടത്തിന്റെ ഭീഷണി.ഇറാന്‍ പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഓഫീസാണ് ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ അമേരിക്ക വധിച്ചതിനു പിന്നാലെ പല വിദേശ രാജ്യങ്ങളിലും പ്രവാസി ഇറാനികള്‍ ആഘോഷപ്രകകടനങ്ങള്‍ നടത്തിയതിനെതിരേ ഇരാന്‍ ഭരണകൂടം അതിശക്തമായ നിലപാടാണ് കൈക്കൊള്ളുന്നത്. അമേരിക്കയോടോ ഇസ്രയേലിനോടോ അനുകൂല നിലപാട് കൈക്കൊള്ളുകയോ അവരെ പിന്തുണയ്ക്കുകയോ ചെയ്യുന്ന വിദേശ ഇറാനികള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. അവരുടെ ഇറാനിലുള്ള എല്ലാ സ്വത്തുക്കളും സര്‍ക്കാര്‍ കണ്ടുകെട്ടുകയും നിയമപരമായ ശിക്ഷകള്‍ ചുമത്തുകയും ചെയ്യുമെന്നനും സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഭരണകൂടത്തിന്റെ ഭീഷണികള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന പ്രതികരണവുമായി ചില പ്രവാസികള്‍ രംഗത്തുവന്നു. . ‘ഇറാനിലെ തങ്ങളുടെ സഹോദരങ്ങള്‍ ഭരണകൂടത്തിന്റെ വെടിയുണ്ട ഭീഷണികള്‍ക്ക് മുന്നില്‍ നില്ക്കുമ്പോള്‍ വിദേശത്തുള്ള ഞങ്ങള്‍ ഞങ്ങളുടെ സ്വത്തുക്കളെക്കുറിച്ച് ആകുലപ്പെടുന്നില്ലെന്നു ലണ്ടനില്‍ ജോലി ചെയ്യുന്ന മെയം അഘഖാനി എന്ന് പ്രവാസി ഇറാനി പറഞ്ഞു.40 വര്‍ഷത്തിലേറെയായി ജനങ്ങള്‍ മറ്റൊരു ഭരണകൂടത്തിനായി കാത്തിരിക്കുകയാണെന്നും പോരാട്ടം തുടരുമെന്നും ലണ്ടനിലെ പ്രവാസിയായ നാസര്‍ കൈവാനി റോയിട്ടേഴ്സിനോട് വ്യക്തമാക്കി. ഇതിനിടെ ഇറാനിയന്‍ അധികാരികളെ വിമര്‍ശിക്കുന്നവരുടെയും യുഎസ്-ഇസ്രായേല്‍ സൈനിക നീക്കത്തെ അനുകൂലിക്കുന്നവരുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ നീക്കം തുടങ്ങി.ഔദ്യോഗിക കണക്കുകള്‍ പ്രകാരം 50 ലക്ഷത്തോളം ഇറാനികള്‍ വിദേശത്തുണ്ട്.






Feedback and suggestions