16, February, 2026
Updated on 16, February, 2026 30
വാഹനാപകടത്തിൽ മരണമടഞ്ഞ ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ ദാനം ചെയ്ത മാതാപിതാക്കളുടെ പ്രവർത്തി മഹത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലിന്റെ മാതാപിതാക്കളായ ഷെറിൻ അരുൺ ദമ്പതികളെ മല്ലപ്പള്ളിയിലെ ഭവനത്തിൽ എത്തി മുഖ്യമന്ത്രി സന്ദർശിച്ചു. കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ് മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, മുൻ എംഎൽഎ രാജു എബ്രഹാം തുടങ്ങിയവർ സന്നിഹിതരായിരുന്നു.