റോയൽ ലുക്കിൽ ഒരു യാത്ര! പായുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലിരുന്ന് നായയുടെ യാത്ര; വീഡിയോ വൈറൽ


8, February, 2026
Updated on 8, February, 2026 11


പൂനെയിലെ തിരക്കേറിയ റോഡിലൂടെ വാഹനമോടിക്കുന്നത് ഒരു സർക്കസ് ആണെന്ന് പലരും പറയാറുണ്ട്. ട്രാഫിക് കുരുക്കും ബഹളങ്ങളും കൊണ്ട് പൊറുതിമുട്ടുന്ന പൂനെയിലെ നിരത്തുകളിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്ന ദൃശ്യങ്ങൾ കണ്ട് ഇൻ്റർനെറ്റ് ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. പൂനെയിലെ ഡാംഗെ ചൗക്കിലാണ് (Dange Chowk) ഈ വിചിത്രവും കൗതുകകരവുമായ കാഴ്ച അരങ്ങേറിയത്. സാധാരണ യാത്രക്കാർ ഓട്ടോയ്ക്കുള്ളിലിരുന്ന് ട്രാഫിക്കിൽ വിയർക്കുമ്പോൾ, ഇവിടെ ഒരു താരം ഒട്ടും കുലുക്കമില്ലാതെ ‘റോയൽ ലുക്കിൽ’ അതും ഓട്ടോയുടെ മുകളിൽ ഇരുന്ന് യാത്ര ചെയ്യുകയാണ്.മറ്റാരുമല്ല, ഒരു നാടൻ നായ. ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയുടെ മുകളിൽ സുഖമായി ഇരുന്നുകൊണ്ടാണ് കക്ഷിയുടെ യാത്ര. പൂനെയിലെ ഗതാഗതക്കുരുക്കിനിടയിൽ നിന്നും കൗതുകമുണർത്തുന്ന ഈ വാർത്ത സോഷ്യൽ മീഡിയയിൽ തരം​ഗമായിരിക്കുകയാണ്. വേഗതയിൽ പായുന്ന ഓട്ടോയുടെ മുകളിൽ ഒട്ടും ഭയമില്ലാതെ, വളരെ കൃത്യമായ ബാലൻസിലാണ് ഈ നായ ഇരിക്കുന്നത്.ചുറ്റുമുള്ള വാഹനങ്ങളും ആളുകളും തന്നെ നോക്കി അത്ഭുതപ്പെടുന്നത് കണ്ടിട്ടും ഒരു ഭാവമാറ്റവുമില്ലാതെ, ഒരു രാജാവിനെപ്പോലെയാണ് ആശാന്റെ ഇരിപ്പ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം കോടിക്കണക്കിന് ആളുകളാണ് കണ്ടത്. വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളും ഇതിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. “പൂനെ ട്രാഫിക്കിൽ നിന്ന് രക്ഷപ്പെടാൻ ഇതിലും നല്ലൊരു വഴി വേറെയില്ല!” – എന്നാണ് ഒരാളുടെ കമന്റ്. “ഇത് വെറും നായയല്ല, ഇതൊരു സ്പെഷ്യൽ പാസഞ്ചറാണ്” – എന്ന് മറ്റൊരാളും കുറിച്ചു.എന്നാൽ, നായയുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നവരും കുറവല്ല. ഓട്ടോ പെട്ടെന്ന് ബ്രേക്ക് ഇട്ടാൽ നായയ്ക്ക് അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും ചില മൃഗസ്‌നേഹികൾ ചൂണ്ടിക്കാട്ടുന്നു.






Feedback and suggestions