8, February, 2026
Updated on 8, February, 2026 118
പത്തനംതിട്ട : കഴിഞ്ഞ ശബരിമല തീർത്ഥാടന കാലത്ത് സന്നിധാനത്ത് നിയോഗിച്ചിരുന്ന ദിവസവേതനക്കാർ പല തവണയായി ലക്ഷങ്ങള്‍ വീട്ടിലേക്ക് അയച്ച സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി. എല്ലാ ദിവസ വേതനക്കാരുടെയും മുഴുവൻ അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുകയാണ് വിജിലൻസ്. സന്നിധാനത്തെ രണ്ട് ബാങ്കും, പോസ്റ്റ് ഓഫീസ് വഴിയും ജീവനക്കാർ ദിവസവും പണം അയച്ചു എന്നാണ് കണ്ടെത്തൽ. ദിവസ വേതനക്കാർക്കുള്ള പണം സീസണ്‍ കഴിഞ്ഞ് അക്കൗണ്ടിലേക്ക് നേരിട്ടാണ് ദേവസ്വം നൽകുന്നത്. അതിനു മുൻപുതന്നെ വലിയ തുക അയച്ചെങ്കിൽ അത് അനധികൃത സമ്പാദ്യമെന്നാണ് വിജിലൻസ് വിലയിരുത്തൽ.