6, February, 2026
Updated on 6, February, 2026 194
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ മുസ്ലിം പള്ളിയിലുണ്ടായ സ്ഫോടനത്തിൻപത്തു പേർ കൊല്ലപ്പെട്ടുവെള്ളിയാഴ്ച നമസ്ക്കാരത്തിനിടെ ഷിയാ മുസ്ലീം പള്ളിയിലാണ് സ്ഫോടനമുണ്ടാ യത്..ഷെഹ്‌സാദ് ടൗൺ പ്രദേശത്തെ തർലായ് ഇമാംബർഗയിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തെത്തുടർന്ന് പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചു. പരിക്കേറ്റവരെ ചികിത്സയ്ക്കായി പിംസിലേക്കും പോളിക്ലിനിക്കിലേക്കും മാറ്റി. ആറ് മാസത്തിനിടെ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സ്ഫോടന സംഭവമാണിത്. കഴിഞ്ഞ നവംബറിൽ ഇസ്ലാമാബാദ് കോടതി സമുച്ചയ ത്തിലുണ്ടായ കാർ സ്ഫോട നത്തിൽ 12 പേർ കൊല്ലപ്പെടുകയും 25 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.