ടിക്കറ്റ് നിരക്ക് ഞങ്ങളുടെ ബിസിനസ് രഹസ്യം; വെളിപ്പെടുത്താനാവില്ലെന്ന് ഇന്ത്യൻ റെയിൽവേ


15, January, 2026
Updated on 15, January, 2026 15


ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന വിചിത്ര വാദവുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റുകളുടെ അടിസ്ഥാന നിരക്ക് നിർണ്ണയിക്കുന്ന രീതിയെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിനാണ് വ്യാപാര രഹസ്യം എന്ന മറുപടി നൽകി റെയിൽവേ മന്ത്രാലയം അപേക്ഷ തള്ളിയത്.


രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയുടെ ഈ നിലപാട് ഇതിനോടകം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. വിവരാവകാശ നിയമത്തിലെ സെക്ഷൻ 8(1)ഡി പ്രകാരം ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത് ഒരു വ്യാപാര രഹസ്യമാണെന്നും അത് പൊതുസമൂഹത്തിന് വെളിപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു മന്ത്രാലയം വിവരാവകാശ കമ്മീഷനെ അറിയിച്ചത്.


ടിക്കറ്റുകളുടെ അടിസ്ഥാന വില, തത്കാൽ ബുക്കിംഗ് നിരക്കിലെ വർദ്ധനവ്, പ്രത്യേക ട്രെയിനുകളുടെ (പശ്ചിം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഉൾപ്പെടെ) നിരക്ക് നിർണ്ണയം എന്നിവ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് 2024 ജനുവരിയിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കപ്പെട്ടത്. എന്നാൽ അപേക്ഷ തള്ളികളഞ്ഞു കൊണ്ടാണ് ഇന്ത്യൻ റെയിൽവെ ഇത് വ്യക്തമാക്കിയത്.




Feedback and suggestions