തുടർച്ചയായ തിരിച്ചടി ചരിത്രത്തിലാദ്യം : ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി62 ദൗത്യം പരാജയം


12, January, 2026
Updated on 12, January, 2026 20


ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി62 / ഇഒഎസ്-എന്‍1 (അന്വേഷ) ദൗത്യം മൂന്നാം ഘട്ടം പരാജയം. ഐഎസ്ആറോയുടെ ചരിത്രത്തിലെ തുടർച്ചയായ തോൽവിയാണിത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 10.17-ന് ബഹിരാകാശത്തേക്ക് കുതിച്ച പിഎസ്എല്‍വി-സി62 റോക്കറ്റ് വിക്ഷേപണം മൂന്നാംഘട്ടത്തില്‍ അനിശ്ചിതത്വത്തിലാവുകയായിരുന്നു.


ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍ അഥവാ ഡിആര്‍ഡിഒ (DRDO) ആണ് ഭൗമനിരീക്ഷണത്തിനുള്ള ഹൈപ്പർ സ്പെക്‌ട്രല്‍ ഇമേജിങ് ഉപഗ്രഹമായ അന്വേഷ നിര്‍മിച്ചിരിക്കുന്നത്. ഇഒഎസ്-എൻ1 എന്നൊരു പേര് കൂടിയുണ്ട് അന്വേഷ ഉപഗ്രഹത്തിനുണ്ട്




Feedback and suggestions