8, January, 2026
Updated on 8, January, 2026 32
കൊച്ചി: ലോകത്തിപ്പോൾ പഴയതു പോലെ മൂന്ന് ചേരിയില്ല. രണ്ടു ചേരിയെ ഉള്ളൂ. നെഹ്‌റുവിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന മൂന്നാം ചേരി ഇപ്പോൾ ഇല്ല. ഇപ്പോൾ ഉള്ളത് U.S നേതൃത്വം നൽകുന്ന ജനാധിപത്യ ചേരിയും ചൈന നേതൃത്വം നൽകുന്ന ജനാധിപത്യ വിരുദ്ധ ചേരിയും മാത്രമാണ്.
ജനാധിപത്യ വിരുദ്ധ ചേരിയിലുള്ളത് യഥാർത്ഥത്തിൽ ഒരിക്കലും ഉണ്ടാകാത്ത കമ്മ്യൂണിസം എന്ന പൊട്ടശാസ്ത്രത്തിന്റെ പേരിലുള്ള ചില രാഷ്ട്രങ്ങളെ കൂടാതെ തീവ്ര ഇസ്ലാമിക് മതഭ്രാന്തുള്ള കുറെ രാജ്യങ്ങളുമാണ്. ഇവയിൽ ഏതു ഭാഗത്താ ണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യ മായ ഇന്ത്യയ്ക്ക് നിൽക്കാൻ കഴിയുന്നത്?
ജനാധിപത്യ ചേരിയുടെ കൂടെയല്ലേ നിൽക്കാൻ പറ്റുകയുള്ളൂ ? ഏതാണ്ട് അങ്ങനെതന്നെയാണ് നിൽക്കുന്നതും. എന്നാൽ ഇടയ്ക്കിടെ ചില ചില്ലറ ലാഭമൊക്കെ നോ ക്കി ചാഞ്ചാടുകയും ചെയ്യും. റഷ്യയിൽ നിന്നു വളരെ വിലകുറച്ചുകിട്ടുന്ന ക്രൂഡ് ഓയിൽ മറിച്ചുവിറ്റ് ലാഭമുണ്ടാക്കാമെന്ന സാമാന്യ മര്യാദക്ക് ചേരാത്ത താത്ക്കാലീക നയം സ്വീകരിച്ച് ഇപ്പോൾ വശം കെട്ടുകൊണ്ടിരിക്കുകയുമാണ്.
ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പലതും കുറെ ആഫ്രിക്കൻ രാജ്യങ്ങളും ജനങ്ങളുടെ ദാരിദ്ര്യവും അറിവില്ലായ്മയും മുതലെടുത്ത് 'കമ്മ്യൂണിസം' പറഞ്ഞ് അവരെ ചൂഷണം ചെയ്ത് സമ്പത്തും അധികാരങ്ങളും കയ്യടക്കുന്ന സ്വാച്ഛാധിപതികളുടെ കൈപ്പിടിയിലാകും. അവരെ ഉപയോഗിച്ച് ജനാധിപത്യ ചേരിയെ നയിക്കുന്ന യു. എസ്.എ യെ ഇല്ലാതാക്കിയാൽ ലോകം തങ്ങളുടെ കയ്യിലൊതു ക്കാമെന്നാണ് വ്യാജ കമ്മ്യൂണിസ്റ്റ് - തീവ്ര ഇസ്ലാമിക് ചേരിയുടെ കണക്കുകൂട്ടൽ. അതിനെ കണ്ടറിഞ്ഞ് അതാത് സമയം ഒതുക്കേണ്ടത് മൊത്തം ജനാധിപത്യ ചേരിയുടെ നിലനിൽപിനാവശ്യമാണെന്ന് കേരള പീപ്പിൾസ് മൂവ്മെൻ്റ് പ്രസിഡൻ്റ് അഡ്വ. ജേക്കബ് പുളിക്കൻ പറഞ്ഞു.